ആരോഗ്യംഖത്തർ

കൊവിഡ് വാക്സിൻ നൽകുന്നതിനുള്ള മാനദണ്ഡങ്ങളിൽ രണ്ടാഴ്ച കൂടുമ്പോൾ മാറ്റം വരും

കോവിഡ് വാക്സിനേഷൻ നൽകുന്നതിനുള്ള യോഗ്യത മാനദണ്ഡങ്ങൾ രണ്ടാഴ്ച കൂടുമ്പോൾ അപ്ഡേറ്റ് ചെയ്യപ്പെടുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ വാക്സിനേഷൻ മേധാവി ഡോ. സോഹ അൽ ബയാത്ത് പറഞ്ഞു. ആദ്യ ബാച്ച് മോഡേണ വാക്സിൻ ഉടൻ രാജ്യത്ത് ലഭ്യമാകുമെന്ന പ്രതീക്ഷയിലാണെന്നും അവർ വ്യക്തമാക്കി

ഇന്നലെ നടന്ന തത്സമയ ഇൻസ്റ്റാഗ്രാം സെഷനിൽ പൊതുജനങ്ങളുടെ നിരവധി ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയായിരുന്നു അവർ. “ ആദ്യഘട്ടത്തിൽ 65 വയസും അതിൽ കൂടുതലുമുള്ള ആളുകൾ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ (ഉദ: വൃക്കസംബന്ധമായ തകരാർ, പ്രമേഹം, അല്ലെങ്കിൽ ബ്രോങ്കിയൽ ആസ്ത്മ), ഫ്രണ്ട് ലൈൻ ഹെൽത്ത് കെയർ വർക്കർമാർ എന്നിവർക്ക് വാക്സിനേഷന് യോഗ്യതയുണ്ട്.

“ക്യാമ്പെയ്ൻ ഘട്ടങ്ങളായി ഞങ്ങൾ വിപുലീകരിക്കും. ഓരോ രണ്ടാഴ്ച കൂടുമ്പോഴും പ്രായപരിധി, ആരോഗ്യസ്ഥിതി എന്നിവ അടിസ്ഥാനമാക്കി വാക്സിൻ ലഭിക്കാൻ അർഹതയുള്ള ആളുകളിൽ മാറ്റങ്ങളുണ്ടാകും.” അവർ കൂട്ടിച്ചേർത്തു.

നിലവിൽ കോവിഡ് 19 വാക്സിൻ കുട്ടികൾക്ക് ലഭ്യമല്ലെന്നും അവർ വ്യക്തമാക്കി. “ക്ലിനിക്കൽ പരീക്ഷണങ്ങൾ പ്രകാരം 16 വയസും അതിൽ കൂടുതലുമുള്ളവർക്കാണ് ഇത് അംഗീകരിച്ചിരിക്കുന്നത്. 12ഉം അതിനുമുകളിലും പ്രായമുള്ളവർക്കായി ക്ലിനിക്കൽ പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. അതു വിജയിച്ചാൽ ആ ഗ്രൂപ്പിനെയും ഉൾപ്പെടുത്താനാകും.” അവർ പറഞ്ഞു.

ഇതുവരെ 3 ദശലക്ഷമോ അതിൽ കൂടുതലോ പേർക്ക് വാക്സിനേഷൻ നൽകിയിട്ടുണ്ടെങ്കിലും ഫൈസർ-ബയോ ടെക്കിന്റെ കോവിഡ് 19 വാക്സിൻ ലഭിച്ചവരിൽ വലിയ പാർശ്വഫലങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഡോക്ടർ വ്യക്തമാക്കി. വാക്‌സിനിൽ ഭക്ഷണത്തിന്റെയോ ആൻറിബയോട്ടിക് ഘടകമോ ഇല്ലെന്നും അവർ പറഞ്ഞു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker