ഖത്തർ

ഇന്നു റമദാൻ മാസപ്പിറവി കാണുന്നവർ അറിയിക്കണമെന്ന് ഔഖാഫ്

ജനങ്ങളോട് റമദാന്റെ വരവറിയിക്കുന്ന മാസപ്പിറവി കാണാൻ ശ്രമിക്കണമെന്ന് ഖത്തർ എൻഡോവ്മെന്റ് മന്ത്രാലയവും (ഔഖാഫ്) ഇസ്ലാമിക് അഫയേഴ്സും. ഞായറാഴ്ച ആരെങ്കിലും മാസപ്പിറവി കാണുകയാണെങ്കിൽ അത് ഡഫ്ന ടവേഴ്സിലെ ഔക്കഫ് ഹെഡ് ക്വാർട്ടേഴ്സിൽ അറിയിക്കണമെന്ന് ഖത്തർ ന്യൂസ് ഏജൻസി പറഞ്ഞു.

ചന്ദ്രന്റെ ഗതിവിഗതികൾക്കനുസരിച്ച് 29-30 ദിവസങ്ങൾ വരാവുന്ന ചന്ദ്രമാസപ്രകാരമാണ് റമദാൻ വന്നോ ഇല്ലയോ എന്ന് മനസ്സിലാകുനത്. ഞായറാഴ്ച ചന്ദ്രനെ കാണുകയാണെങ്കിൽ റമദാന്റെ തൊട്ടു മുൻപുള്ള ശഅബാൻ മാസം അവസാനിച്ചുവെന്നും റമദാൻ തുടങ്ങി എന്നുമാണ് അർത്ഥമാക്കുന്നത്. ഞായറാഴ്ച മാസം കണ്ടില്ലെങ്കിൽ തിങ്കളാഴ്ച ആയിരിക്കും റമദാൻ തുടങ്ങുന്നത്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker