ആരോഗ്യംഖത്തർ

അൽ വക്ര ആശുപത്രിയിൽ സേവനങ്ങൾ പുനരാരംഭിച്ചു

അൽ വക്ര ആശുപത്രിയിലെ അവസാന കോവിഡ് രോഗിയെയും ഇന്നലെ ഡിസ്ചാർജ് ചെയ്തതിനെ തുടർന്ന് സാധാരണ സേവനങ്ങൾ ഇന്നു മുതൽ പുനരാരംഭിച്ചുവെന്ന് ഹമദ് മെഡിക്കൽ കോർപ്പറേഷൻ അറിയിച്ചു.

2021 മെയ് 26 മുതൽ അൽ വക്ര ആശുപത്രിയിലെ അത്യാഹിത വിഭാഗം ആഴ്ചയിൽ 7 ദിവസം 24 മണിക്കൂറും ഗുരുതരമായതും അടിയന്തിര ചികിത്സ ആവശ്യമുള്ളതുമായ രോഗികൾക്കു സേവനം നൽകുമെന്ന് ട്വിറ്റർ അക്കൗണ്ട് വഴി എച്ച്എംസി വ്യക്തമാക്കി.

അടിയന്തിരവും എന്നാൽ ജീവന് ഭീഷണിയല്ലാത്തതുമായ അവസ്ഥകൾ‌ക്കായി, രോഗികൾക്ക് എച്ച്‌എം‌സിയുടെ അടിയന്തിര കൺസൾട്ടേഷൻ സർവീസിലേക്ക് 16000 എന്ന നമ്പറിൽ രാവിലെ 7 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ, എല്ലാ ദിവസവും വിളിക്കാം. അതല്ലെങ്കിൽ പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ നടത്തുന്ന ഖത്തറിലുടനീളമുള്ള എട്ട് അടിയന്തിര പരിചരണ കേന്ദ്രങ്ങളിൽ ഒന്ന് സന്ദർശിക്കുകയോ ചെയ്യാം.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker