ഖത്തർ

ഉപയോഗശൂന്യമായ മത്സ്യ വിൽപ്പന, അൽ വക്ര മുനിസിപ്പാലിറ്റി രണ്ടു ഷോപ്പുകൾ അടപ്പിച്ചു

മനുഷ്യരുടെ ഉപയോഗത്തിനു യോഗ്യമല്ലാത്ത മത്സ്യങ്ങൾ വിൽപ്പനക്കു വെച്ചതിന് അൽ വക്ര മുനിസിപ്പാലിറ്റി ഡയറക്ടർ രണ്ട് ഫിഷ് ഷോപ്പുകൾക്കെതിരെ നടപടിയെടുത്തു. മൂന്ന് ദിവസത്തേക്ക് ഷോപ്പുകൾ അടച്ചുപൂട്ടും.

ഏകദേശം 80 കിലോഗ്രാം ഉപയോഗശൂന്യമായ മത്സ്യങ്ങൾ ഈ ഷോപ്പുകളിൽ നിന്നും കണ്ടെടുത്തു നശിപ്പിച്ചു. വെറ്റിനറി ഡോക്ടർമാരുടെ മേൽനോട്ടത്തിലാണ് മാർക്കറ്റിൽ പരിശോധന നടത്തിയത്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker