ഖത്തർ

ഫറോക്ക് പ്രവാസി അസോസിയേഷൻ, ഖത്തർ (FPAQ) നു പുതിയ നേതൃത്വം

ദോഹ : കോഴിക്കോട് ജില്ലയിലെ ഫറോക്ക് മുനിസിപ്പാലിറ്റി നിവാസികളുടെ കൂട്ടായ്മയായ ഫറോക്ക് പ്രവാസി അസോസിയേഷൻ ഖത്തർ (FPAQ) ന്റെ 2021-2023 വര്‍ഷതെക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു. Covid സാഹചര്യത്തിൽ ഓൺലൈൻ ആയി നടന്ന ജനറൽ ബോഡിയിലാണ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത് . നിലവിലെ കമ്മിറ്റി അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ട് ജനറൽ ബോഡി അംഗീകരിക്കുകയും തുടർന്ന് ഐക്യകണ്ഡേന പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കുകയും ചെയ്തു .

പുതിയ കമ്മറ്റി ഭാരവാഹികൾ :

പ്രസിഡണ്ട് : അസ്‌കർ റഹ്‌മാൻ
ജനറൽ സെക്രട്ടറി : അബ്ദുൽ മജീദ്
ട്രഷറർ : സുർജിത്ത് ലാൽ
വൈസ് പ്രസിഡന്റുമാർ : റിയാദ്, ഷിജു
സെക്രട്ടറിമാർ : മിറാജുദ്ദീൻ, സാബിക്ക്

സബ് കമ്മിറ്റികൾ :
പബ്ലിക് റിലേഷൻസ് : നംഷീർ, നിധീഷ് കുമാർ
സോഷ്യൽ വെൽഫെയർ : അബ്ദുൽ നാസർ , നജ്മുദ്ദീൻ
മെംബേർസ് വെൽഫെയർ : അബ്ദുൽ ലത്തീഫ് , കോയക്കുട്ടി സൈദാലി, ഡോ: റിയാസ്
ഇവന്റസ്‌ : അലി അക്ബർ , ദിൽഷാദ് , ആദിൽ
ആർട്സ് : കബീർ , രഘുനാഥ്
സ്പോർട്സ് : ബാസിൽ , അൻവർ , ജുനൈസ് , റാഷിക്

ICBF പ്രസിഡന്റ് സിയാദ് ഉസ്മാൻ , ചാലിയാർ ജനറൽ സെക്രട്ടറി സമീൽ, UAE ഫെറോസി പ്രസിഡന്റ് അയൂബ് തുടങ്ങിയവർ പുതിയ കമ്മിറ്റിക്കു ആശംസകൾ അർപ്പിച്ചു .

നജ്മുദ്ദീൻ അധ്യക്ഷത വഹിച്ച യോഗത്തിൽ രഘുനാഥ് സ്വാഗതവും , സാബിഖ് നന്ദിയും പറഞ്ഞു. അബ്ദുൽ ലത്തീഫ് കമ്മിറ്റി തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker