അപ്‌ഡേറ്റ്സ്ഖത്തർ

ഖത്തറിലെ ഏറ്റവും ഉയരമുള്ള പാലം നാളെ തുറക്കും

ഉമ് ലെഖ്ബ ഇന്റർചെയ്ഞ്ചിലെ ഏഴാമത്തേതും ഖത്തറിലെ ഏറ്റവും ഉയരം കൂടിയതുമായ പാലം 2021 ജനുവരി 1, വെള്ളിയാഴ്ച തുറക്കുമെന്ന് പൊതുമരാമത്ത് വകുപ്പായ അഷ്ഗൽ അറിയിച്ചു. സാബഹ് അൽ അഹ്മദ്‌ കോറിഡോർ പ്രൊജക്റ്റിന്റെ ഭാഗമായുള്ള ഒരു കിലോമീറ്റർ നീളമുള്ള ഈ പാലം അൽ ഷമാൽ റോഡിൽ നിന്ന് അൽ മർഖിയ സ്ട്രീറ്റ് കടന്ന് വരുന്ന വാഹനങ്ങൾക്ക് ഫ്രീ-ഫ്ലോ സൗകര്യം ഉറപ്പു വരുത്തും.

ഖത്തറിലെ ഏറ്റവും ഉയരമുള്ള പാലവും ഉമ് ബഷർ ഇന്റർചെയ്ഞ്ച് ഫ്ലൈ ഓവറിന് ശേഷം രണ്ടാമത്തെ ഫ്ലൈ ഓവറുമായ പാലത്തിന് മുപ്പത് മീറ്റർ ഉയരവും മണിക്കൂറിൽ 2000 വാഹനങ്ങളെ ഒരേസമയം വഹിക്കാനുള്ള കഴിവുമുണ്ട്. 11 കിലോമീറ്റർ നീളമുള്ള ഉമ് ലെഖ്ബ ഖത്തറിലെ ഏറ്റവും വലിയ ഇന്റർചെയ്ഞ്ച് ആണ്.

അൽഗറാഫ ഏരിയയിലെ പുതിയ അൽ ഹത്തീം സ്ട്രീറ്റിന്റെ കിഴക്കുഭാഗത്തായി സൗന്ദര്യവത്കരണവും കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കുമുള്ള സൗകര്യങ്ങളും അഷ്ഗൽ ഒരുക്കിയിട്ടുണ്ട്. ആറ് കിലോമീറ്റർ നീളത്തിൽ എഴുപതിനായിരം ചതുരശ്ര കിലോമീറ്ററിൽ 800 മരങ്ങളും എൺപതിനായിരം ച.കി.മീ. കുറ്റിച്ചെടികൾ കുഴിച്ചിട്ടുമാണ് സൗന്ദര്യവത്കരണം.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker