ആരോഗ്യംഖത്തർ

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ദന്തരോഗ വിഭാഗത്തിന്റെ പ്രവർത്തനങ്ങളിൽ നിയന്ത്രണം

കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ദന്തരോഗ വിഭാഗത്തിന്റെ പ്രവർത്തനങ്ങളിൽ പബ്ലിക് ഹെൽത്ത് സെന്റർ കോർപറേഷൻ നിയന്ത്രണമേർപ്പെടുത്തി. ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമാണ് ഈ തീരുമാനം. ഇനി അടിയന്തിര ദന്ത ചികിത്സകൾ മാത്രമേ ഹെൽത്ത് സെന്ററുകളിൽ ലഭ്യമാകൂ.

ഏതൊക്കെ സാഹചര്യങ്ങളിലുള്ള രോഗികളാണ് ഹെൽത്ത് സെന്ററുകളിൽ വരേണ്ടതെന്ന് പിഎച്ച്സിസി അറിയിച്ചിട്ടുണ്ട്. പല്ലിന് വളരെയധികം വേദനയുള്ളവർ, അണുബാധയേറ്റവർ, പല്ലു പൊട്ടൽ പോലെയുള്ള പ്രശ്നങ്ങളുണ്ടായവർ എന്നിവർക്കു മാത്രമേ ഇനി ചികിത്സയുണ്ടാവു.

ദന്തരോഗ വിഭാഗത്തിന്റെ സേവനങ്ങൾ ആവശ്യമുള്ളവർക്ക് 16000 എന്ന നമ്പറിൽ വിളിച്ച് പിഎച്ച്സിസി എന്ന ഒപ്ഷൻ തിരഞ്ഞെടുക്കാം. ഇവർക്ക് ടെലിഫോൺ വഴിയോ വീഡിയോ കോൺഫറൻസ് വഴിയോ സേവനം ലഭ്യമാകും. രാവിലെ ഏഴു മുതൽ പതിനൊന്നു വരെ ഈ സൗകര്യം ഉപയോഗിക്കാവുന്നതാണ്.

പനി, ചുമ, ശ്വാസതടസം എന്നീ അസുഖമുള്ളവർ ഡെന്റിസ്റ്റിനെ കാണാൻ ചെല്ലുന്നതിനു മുൻപ് കൊവിഡ് ഹെൽപ് ലൈനുമായി ബന്ധപ്പെടണം. വായ വൃത്തിയാക്കുന്നതിന് ഡെന്റിസ്റ്റിനെ സമീപിക്കുന്നവർ അതൊഴിവാക്കി രണ്ടു നേരം ബ്രഷ് ചെയ്യുക, ഉപ്പു വെള്ളത്തിൽ വായ കഴുക എന്നിവ ചെയ്യേണ്ടതാണ്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker