അന്തർദേശീയംആരോഗ്യംഇന്ത്യഖത്തർ

കൊവിഡ് വാക്സിനേഷൻ എടുത്താലും ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കാൻ നിർദ്ദേശം

വളരെ ഉയർന്ന തലത്തിൽ കോവിഡ് വ്യാപനമുള്ളതിനാൽ വാക്സിനേഷൻ പൂർത്തിയാക്കിയാലും ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് യുഎസ്എ പൗരന്മാർക്ക് നിർദ്ദേശം നൽകി. ലക്ഷ്യസ്ഥാനം അനുസരിച്ചുള്ള യാത്രാ ശുപാർശകൾ സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) ആണ് തിങ്കളാഴ്ച പുറത്തിറക്കിയത്.

ലോകമെമ്പാടുമുള്ള ആരോഗ്യ സംബന്ധമായ ഭീഷണികളെക്കുറിച്ച് യാത്രക്കാരെ അറിയിക്കുന്നതിനും സ്വയം എങ്ങനെ പരിരക്ഷിക്കാമെന്ന് ഉപദേശിക്കുന്നതിനുമാണ് ശാസ്ത്രാധിഷ്ഠിത ട്രാവൽ ഹെൽത്ത് അറിയിപ്പുകൾ ഉപയോഗിക്കുന്നത്. കൊവിഡ് വ്യാപനത്തിന്റെ തോതറിയിക്കാൻ 4 ലെവൽ‌ സംവിധാനമുള്ള സിഡിസി ഉയർന്ന കൊവിഡ് വ്യാപനത്തിന്റെ തോത് രേഖപ്പെടുത്തുന്ന ലെവൽ 4ലാണ് ഇന്ത്യയെ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യയിലെ നിലവിലെ സ്ഥിതി കാരണം പൂർണമായും വാക്സിനേഷൻ ലഭിച്ച യാത്രക്കാർക്ക് പോലും കോവിഡ് വേരിയന്റുകൾ ലഭിക്കാനോ അവർ വഴി അതു വ്യാപിപ്പിക്കാനോ സാധ്യതയുണ്ട്. ഇന്ത്യയിലേക്ക് പോകണമെങ്കിൽ യാത്രയ്ക്ക് മുമ്പ് വാക്സിനേഷൻ എടുക്കുക, മാസ്ക് ധരിക്കുക, മറ്റുള്ളവരിൽ നിന്ന് 6 അടി അകലെ നിൽക്കുക, ജനക്കൂട്ടം ഒഴിവാക്കുക, കൈ കഴുകുക തുടങ്ങിയവ പാലിക്കണമെന്നും അതിൽ പറയുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker