ഖത്തർ

നാലു സ്ഥലങ്ങളിൽ ബസ് ഡിപ്പോ, പാർക്ക് & റൈഡ് സൗകര്യങ്ങൾ അടുത്തു തന്നെ ആരംഭിക്കും

ലുസൈൽ, അൽ റയ്യാൻ, അൽ വക്ര, ന്യൂ ഇൻഡസ്ട്രിയൽ ഏരിയ എന്നിവിടങ്ങളിൽ നാല് ബസ് ഡിപ്പോകൾ സ്ഥാപിക്കാൻ അഷ്ഗൽ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി പൊതുമരാമത്ത് അതോറിറ്റിയുമായി (അഷ്ഗൽ) സഹകരിച്ച് എം‌ടി‌സി നടത്തുന്ന പബ്ലിക് ബസ് ഇൻഫ്രാസ്ട്രക്ചർ പ്രോഗ്രാമിന്റെ നിലവിലുള്ള പദ്ധതികളെക്കുറിച്ച് ഗതാഗത, വാർത്താവിനിമയ മന്ത്രി ജാസിം സെയ്ഫ് അഹമ്മദ് അൽ സുലൈതി ഇന്നലെ പരിശോധന നടത്തി.

പ്രോഗ്രാമിന്റെ അഞ്ചാമത്തെ പാക്കേജിലെ പ്രവർത്തന പുരോഗതി മന്ത്രി പരിശോധിച്ചു, ലുസൈൽ, അൽ റയ്യാൻ, അൽ വക്ര, ന്യൂ ഇൻഡസ്ട്രിയൽ ഏരിയ എന്നിവിടങ്ങളിലാണ് നാല് ബസ് ഡിപ്പോകൾ സ്ഥാപിക്കുന്നത്. പുതിയ ഡിപ്പോകളിൽ ബസ് കെയർ സെന്റർ, ബസ് പാർക്കിംഗ് സ്ഥലങ്ങൾ, പാർപ്പിട, വിനോദ സൗകര്യങ്ങളും പള്ളികളും ഉൾപ്പെടും.

ബസ് ഡിപ്പോകൾക്ക് പുറമേ പാർക്ക്, റൈഡ് പാർക്കിംഗ് സ്ഥലങ്ങൾ, ബസ് സ്റ്റേഷനുകൾ, ഫെറി (വാട്ടർ ടാക്സി) ടെർമിനലുകളും പ്രോഗ്രാമിൽ ഉൾപ്പെടുന്നു. പ്രോഗ്രാമിന്റെ ആദ്യ പാക്കേജിന്റെ ഭാഗമായി ‘പാർക്ക് ആൻഡ് റൈഡ്’ പ്രോജക്ടിന് കീഴിൽ നാല് പുതിയ സൈറ്റുകൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പൂർത്തിയായി.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker