അന്തർദേശീയംഖത്തർ

അമീറിനു നന്ദിയറിയിച്ച് പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസ്

ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ശനിയാഴ്ച വൈകുന്നേരം പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസുമായി ടെലിഫോൺ സംഭാഷണം നടത്തി. പലസ്തീനിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ അവർ ചർച്ച ചെയ്തു.

പലസ്തീനിൽ സമാധാന ജീവിതം തുടരുന്നതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും ഗാസ മുനമ്പിന്റെ പുനർനിർമ്മാണത്തിനുള്ള ശ്രമങ്ങളും അബ്ബാസ് അമീറിനെ വിശദീകരിച്ചു. ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ നേടുന്നതിന് ഖത്തർ നൽകിയ പിന്തുണക്ക് അമീറിനോട് ആത്മാർത്ഥമായ നന്ദിയും അഭിനന്ദനവും അദ്ദേഹം പ്രകടിപ്പിച്ചു.

ഫലസ്തീനിലെ ജനങ്ങൾക്കിടയിലെ ഐക്യത്തിന്റെ പ്രാധാന്യം വ്യക്തമാക്കിയ അമീർ, ഫലസ്തീൻ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. ഫലസ്തീനെതിരായ ഇസ്രായേൽ ആക്രമണം തടയാൻ അറബ്, ഇസ്ലാമിക് പാർട്ടികളുമായും അനുബന്ധ രാജ്യങ്ങളുമായും തുടർന്നും ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

https://twitter.com/Qatar_Tribune/status/1396155706156457989?s=19

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker