ആരോഗ്യംഖത്തർ

ഖത്തറിലുള്ളവർക്കു മുന്നറിയിപ്പു നൽകി പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ

വിട്ടുമാറാത്ത രോഗാവസ്ഥയുള്ളവർ ഈ വർഷത്തെ ഇൻഫ്ലുവൻസ പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കാൻ പിഎച്ച്സിസി ആവശ്യപ്പെട്ടു. ഗുരുതര രോഗങ്ങളുള്ളവർക്ക് ഇൻഫ്ലുവൻസ പിടിപെട്ടാൽ സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലുള്ളതിനാൽ ഫ്ലൂ വാക്സിനേഷൻ വളരെ പ്രധാനമാണ്.

“മാറുന്ന വൈറസുകൾക്കനുസരിച്ച് ഓരോ വർഷവും ഫ്ലൂ വാക്സിനുകൾ അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്. ഇൻഫ്ലുവൻസയ്ക്കെതിരായ ഏറ്റവും മികച്ച സംരക്ഷണത്തിനായി വാർഷിക കുത്തിവയ്പ്പുകൾ ശുപാർശ ചെയ്യുന്നു. ഇൻഫ്ലുവൻസ സങ്കീർണതകൾ ഉണ്ടാക്കാനുള്ള സാധ്യതയുള്ളതിനാൽ ഗുരുതര രോഗാവസ്ഥയുള്ളവർക്ക് പ്രതിരോധ കുത്തിവയ്പ്പ് വളരെ പ്രധാനമാണ്.” പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷനിലെ (പിഎച്ച്സിസി) പ്രിവന്റീവ് ഹെൽത്ത് ഡയറക്ടറേറ്റിലെ ഹെൽത്ത് പ്രൊട്ടക്ഷൻ മാനേജർ ഡോ. ഖാലിദ് അൽ അവദ് പറഞ്ഞു.

ആസ്ത്മ, ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സിഒപിഡി), ഹൃദ്രോഗം, ക്യാൻസർ, സിസ്റ്റിക് ഫൈബ്രോസിസ്, പ്രമേഹം, എച്ച്ഐവി ഓർ എയ്ഡ്സ്, വൃക്ക, കരൾ രോഗം, അമിതവണ്ണം എന്നിവയുള്ളവർക്ക് ഇൻഫ്ലുവൻസ പിടിപെട്ടാൽ സങ്കീർണതകൾ വർദ്ധിക്കും. കൂടാതെ, ഗർഭിണികൾ, മുതിർന്നവർ, അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾ എന്നിവർക്കും കടുത്ത ഇൻഫ്ലുവൻസ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലായതിനാൽ ഫ്ളൂ വാക്സിൻ എടുക്കേണ്ടത് അത്യാവശ്യമാണ്.

കഴിഞ്ഞ വർഷം ഖത്തറിൽ ധാരാളം ആളുകൾക്ക് ഇൻഫ്ലുവൻസ രോഗം കണ്ടെത്തിയിരുന്നു. നിർഭാഗ്യവശാൽ, വിട്ടുമാറാത്ത രോഗങ്ങളുള്ള നിരവധി രോഗികളെ ഇത് മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇൻഫ്ലുവൻസയുടെ വ്യാപനവും അപകടസാധ്യതയും കുറയ്ക്കുന്നതിനും ഏറ്റവും ദുർബലരായവരെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നതിനായി നിങ്ങൾക്ക് വിട്ടുമാറാത്ത രോഗാവസ്ഥ ഉണ്ടെങ്കിൽ ഈ വർഷം പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടത് മുമ്പത്തേക്കാളും പ്രധാനമാണ്, ”ഡോ. അൽ അവദ് വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker