ആരോഗ്യംഖത്തർ

കൊവിഡ് വാക്സിനെടുത്ത രക്ഷിതാക്കൾക്കൊപ്പം വരുന്ന കുട്ടികൾക്ക് ഹോട്ടൽ ക്വാറന്റീൻ ആവശ്യമില്ല

കൊവിഡ് വാക്സിൻ രണ്ടാമത്തെ ഡോസും പൂർത്തിയാക്കിയതിനു ശേഷം റെഡ് ലിസ്റ്റിൽ പെട്ട രാജ്യങ്ങളിൽ നിന്നും ഖത്തറിലേക്കു വരുന്ന രക്ഷിതാക്കൾക്കൊപ്പമുള്ള കുട്ടികൾക്ക് ഹോട്ടൽ ക്വാറൻറീൻ ആവശ്യമില്ല. എന്നാൽ ഇവർ ഏഴു ദിവസം വീട്ടിൽ ക്വാറൻറീനിൽ ഇരിക്കേണ്ടതുണ്ട്.

16 വയസു വരെ പ്രായമുള്ള കുട്ടികൾക്കാണ് ഈ ആനുകൂല്യം. 16 മുതൽ 18 വയസു വരെ പ്രായമുള്ള കുട്ടികളാണെങ്കിലും വാക്സിൻ സ്വീകരിച്ചിട്ടില്ലെങ്കിൽ ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാണ്.

വാക്സിനേഷൻ രണ്ടാമത്തെ ഡോസ് സ്വീകരിച്ച 18 വയസിനു മുകളിലുള്ളവർക്ക് ഉടൻ രാജ്യം വിടാമെന്നും വാക്സിനേഷനു ശേഷം 14 ദിവസം കഴിഞ്ഞാണ് ഖത്തറിലേക്കു തിരിച്ചെത്തുന്നതെങ്കിൽ ക്വാറന്റിൻ ആവശ്യമില്ലെന്നും ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

വാക്‌സിന്‍ സ്വീകരിക്കാത്ത 16-18 വയസ് പ്രായമുള്ള കുട്ടികളുമായി യാത്ര ചെയ്യുന്ന മാതാപിതാക്കള്‍ ‘വെല്‍കം ഹോം പാക്കേജ്’ ബുക്ക് ചെയ്യുകയും ഡോക്യുമെന്റ്‌സില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകള്‍ പാലിക്കുകയും വേണം. മാതാപിതാക്കള്‍ വാക്‌സിന്‍ എടുത്താലും ഇല്ലെങ്കിലും ഈ വ്യവസ്ഥകള്‍ പാലിക്കണം.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker