അപ്‌ഡേറ്റ്സ്ഖത്തർ

ദാർ അൽ കുതുബ് ഇന്റർസെക്ഷനിൽ ഗതാഗതം തിരിച്ചുവിടുമെന്ന് അഷ്ഗൽ

പൊതുമരാമത്ത് അതോറിറ്റി (അഷ്ഗൽ) 2020 നവംബർ 13 വെള്ളിയാഴ്ച രാവിലെ മുതൽ ഒരു മാസത്തേക്ക് ദാർ അൽ കുതുബ് ഇന്റർസെക്ഷനിൽ ഗതാഗതം തിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചു. ട്രാഫിക് ഡിപ്പാർട്ടുമെന്റുമായി ഏകോപിപ്പിച്ച് നടപ്പാക്കിയ ഈ വഴിതിരിച്ചുവിടൽ എ റിംഗ് റോഡിലെ താൽക്കാലിക മെച്ചപ്പെടുത്തൽ പ്രവർത്തനങ്ങൾക്കു വേണ്ടിയാണ്.

വഴിതിരിച്ചു വിടുന്ന സമയങ്ങളിൽ, ദാർ അൽ കുതുബിലെ താൽക്കാലിക റൗണ്ട് എബൗട്ട് പൊളിച്ചുമാറ്റുകയും താൽക്കാലിക ഗ്രാൻഡ് ഹമദ് റൗണ്ട് എബൗട്ട് മുതൽ അൽ റുഫാ കവല വരെയുള്ള സനാ ഇന്റർസെക്ഷൻ എന്നറിയപ്പെടുന്ന ത്രീ ലേൻ പാതകൾ ബദലായി നൽകുകയും ചെയ്യും.

അതിനാൽ, താരിഖ് ഇബ്നു സിയാദ് സ്ട്രീറ്റിൽ നിന്ന് ജാബോർ ബിൻ മുഹമ്മദ് സ്ട്രീറ്റിലേക്കും തിരിച്ചുമുള്ള യാത്രക്കാർ ദാർ അൽ കുതുബ് കവലയിൽ നിന്ന് വലത്തേക്ക് തിരിയുകയും താൽക്കാലിക ഗ്രാൻഡ് ഹമദ് റൗണ്ട് എബൗട്ടിൽ നിന്നോ അൽ റുഫാ കവലയിൽ നിന്നോ തിരിഞ്ഞ് ലക്ഷ്യസ്ഥാനത്ത് എത്തണം.

ഈ ട്രാഫിക് മാറ്റത്തെക്കുറിച്ച് റോഡ് ഉപയോക്താക്കളെ അലേർട്ട് ചെയ്യുന്നതിന് ശരിയായ ട്രാഫിക് സിഗ്‌നേജുകൾ സ്ഥാപിക്കും. അനുവദനീയമായ വേഗത പരിധി പാലിക്കാനും എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാൻ ട്രാഫിക് സിഗ്‌നേജുകൾ പാലിക്കാനും അഷ്ഗൽ എല്ലാ റോഡ് ഉപയോക്താക്കളോടും അഭ്യർത്ഥിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker