ഖത്തർ

ക്വാറന്റൈൻ ഹോട്ടലുകളുടെ എണ്ണം വർദ്ധിപ്പിച്ച് ഡിസ്കവർ ഖത്തർ

ഡിസ്‌കവര്‍ ഖത്തര്‍ ഹോട്ടല്‍ ക്വാറന്റൈന് പുതുതായി 5 ഹോട്ടലുകള്‍ കൂടി ഉൾപെടുത്തി. ഖത്തറിലേക്ക് തിരിച്ചുവരുന്നവരുടെ എണ്ണം കൂടുന്നതിനാൽ ക്വാറന്റൈന്‍ ഹോട്ടലുകളുടെ ഡിമാന്ററ് വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണിത്.

പുതിയതായി ഉൾപ്പെടുത്തിയതടക്കം 67 ഹോട്ടലുകള്‍ ക്വാറന്റീനു ലഭ്യമാണ്. വെല്‍ക്കം ഹോം ക്വാറന്റൈന്‍ പാക്കേജ് ആഗസ്റ്റ് 31 വരെ ബുക്ക് ചെയ്യുവാനാണ് നിലവിൽ ഡിസ്‌കവര്‍ ഖത്തര്‍ വെബ്സൈറ്റില്‍ സൗകര്യമുള്ളത്. 2300 QR മുതലാണ് ബുക്കിംഗ് റേറ്റ്.

മാര്‍ച്ച് മാസം 90000 അതിഥികളെയാണ് ഡിസ്‌കവര്‍ ഖത്തര്‍ പരിചരിച്ചത്. മുന്‍മാസങ്ങളെ അപേക്ഷിച്ച് ഇരട്ടിയാണിത്.
88000 അപേക്ഷകളിലായി 27 മില്യണ്‍ ഡോളറിന്റെ റീഫണ്ടിംഗ് ഡിസ്‌കവര്‍ ഖത്തര്‍ ഇതിനകം പൂര്‍ത്തിയാക്കിയതായും കമ്പനി അറിയിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker