അപ്‌ഡേറ്റ്സ്ഖത്തർ

ലൈസൻസ് കേടുവന്നോ നഷ്ടപ്പെട്ടോ പോയാൽ പുതിയത് അനായാസം ലഭിക്കാനുള്ള നിർദ്ദേശങ്ങൾ

ഖത്തറിലുള്ളവരുടെ ഡ്രൈവിംഗ് ലൈസൻസ് കേടുവന്നോ നഷ്ടപ്പെട്ടോ പോയാൽ വളരെയെളുപ്പത്തിൽ പുതിയതു നേടാൻ കഴിയുമെന്ന് ആഭ്യന്തര മന്ത്രാലയം ട്വിറ്റർ അക്കൗണ്ടിലെ ഇൻഫൊർമേഷൻ പോസ്റ്റിലൂടെ അറിയിച്ചു. മെട്രാഷ് 2 ആപ്ലിക്കേഷൻ വഴി ലൈസൻസ് മാറ്റി ലഭിക്കാനുള്ള നടപടിക്രമങ്ങളും മന്ത്രാലയം വ്യക്തമാക്കി.

മെട്രാഷ് 2 അപ്ലിക്കേഷനിലെ ട്രാഫിക് സർവീസസ് എന്ന ഒപ്ഷൻ തിരഞ്ഞെടുത്തതിനു ശേഷം ലൈസൻസ് സർവീസസിലേക്കു പോയി റീപ്ലേസ് ഡാമേജ്ഡ് ലൈസൻസ് തിരഞ്ഞെടുക്കുക. അതിനു ശേഷം ലൈസൻസ് നഷ്ടപ്പെട്ടതാണോ നശിച്ചു പോയതാണോ എന്ന വിവരം നൽകണം.

പുതിയതു ലഭിക്കാനുള്ള ഫീസ് അടച്ച് നടപടികൾ പൂർത്തിയാക്കാം. ഖത്തർ സ്വദേശികൾക്ക് പത്തു വർഷത്തെ കാലാവധിയുള്ള ലൈസൻസ് ലഭിക്കാൻ 500 റിയാലും അല്ലാത്തവർക്ക് അഞ്ചു വർഷത്തെ കാലാവധിയിൽ ലഭിക്കാൻ 250 റിയാലും നൽകണം. പോസ്റ്റൽ വഴി ലൈസൻസ് ലഭിക്കാനുള്ള ഒപ്ഷനാണു തിരഞ്ഞെടുക്കുന്നത് എങ്കിൽ 20 റിയാൽ കൂടി നൽകണം.

ഇതു കൂടാതെ ആഭ്യന്തര മന്ത്രാലയത്തിന്റെ ഇ സർവീസ് പോർട്ടലിൽ സ്മാർട്ട് കാർഡ് ഉപയോഗിച്ചു ലോഗിൻ ചെയ്തും ലൈസൻസ് മാറ്റി നേടാൻ കഴിയും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker