അപ്‌ഡേറ്റ്സ്ആരോഗ്യംഖത്തർ

കൂടുതൽ പ്രത്യേകതകളുമായി ഇഹ്തിറാസ് ആപ്പിന്റെ പുതിയ അപ്ഡേറ്റ്

ഇഹ്തിറാസ് അപ്ലിക്കേഷന്റെ ഏറ്റവും പുതിയ അപ്ഡേറ്റിൽ കൂടുതൽ സവിശേഷതകൾ ഉൾപ്പെടുത്തി. വ്യക്തിയുടെ ഹെൽത്ത് കാർഡ് നമ്പർ, അവസാനമായി കോവിഡ് പരിശോധന നടത്തിയ തീയതി, അതിന്റെ റിസൾട്ട് എന്നിവയുൾപ്പെടെയുള്ള വിശദാംശങ്ങളാണ് നൽകുന്നത്.

അതേസമയം രോഗം ഭേദമായ ആളുകളുടെ ഇഹ്തിറാസിൽ രോഗമുക്തി കൈവരിച്ച തീയതി, രോഗം ബാധിച്ച തീയതി, അണുബാധയ്ക്ക് ശേഷമുള്ള ദിവസങ്ങളുടെ എണ്ണം എന്നിവയാണ് കാണിക്കുന്നു. പല സ്ഥലങ്ങളിലും രോഗമുക്തി നേടിയവർക്ക് വാക്സിനേഷൻ ലഭിച്ചവരെപ്പോലെ തന്നെ ഇളവുകൾ ലഭിക്കുന്നുണ്ട്.

ആപ്ലിക്കേഷനിലെ ഹെൽത്ത് സ്റ്റാറ്റസ് പേജിലെ ക്യുആർ കോഡ് വഴി വ്യക്തിയുടെ ഹെൽത്ത് സ്റ്റാറ്റസ് മനസിലാക്കാം. പൂർണ്ണമായും വാക്സിനേഷൻ നേടിയവരുടെ ക്യുആർ കോഡിന് ചുറ്റും ഒരു ഗോൾഡൻ ഫ്രെയിം ഉണ്ടാകും.

കോവിഡ് പരിശോധന ഇതുവരെയും നടത്തിയിട്ടില്ലാത്ത വ്യക്തികൾക്ക് ഹെൽത്ത് കാർഡ് സംബന്ധിച്ച വിശദാംശങ്ങൾ ഹെൽത്ത് സ്റ്റാറ്റസിനു താഴെയായി ദൃശ്യമാകില്ല.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker