അപ്‌ഡേറ്റ്സ്ആരോഗ്യംഖത്തർ

മോഡേണ കൊവിഡ് വാക്സിന്റെ ആദ്യ ബാച്ച് ഉടനെ ഖത്തറിലെത്തും

ഖത്തറിൽ അംഗീകാരം ലഭിച്ച രണ്ടാമത്തെ കോവിഡ് 19 വാക്സിനായ മോഡേൺ കൊവിഡ് വാക്സിന്റെ ആദ്യ ബാച്ച് ഏതാനും ആഴ്ചകൾക്കുള്ളിൽ ഖത്തറിലെത്തുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ വാക്സിനേഷൻ ഹെഡ് ആയ ഡോ. സോഹ അൽ ബയാത്ത് പറഞ്ഞു.

കൊവിഡ് വാക്സിൻ നൽകാൻ ഖത്തറുമായി മുൻകൂർ കരാറിലെത്തിയ രണ്ട് ഫാർമസ്യൂട്ടിക്കൽ കമ്പനികളാണ് ഫൈസർ ആൻഡ് ബയോഎൻടെകും മോഡേണയും. മോഡേണ വാക്സിൻ ഖത്തറിൽ എത്തിയാൽ, രാജ്യത്ത് ഉപയോഗിക്കുന്നതിന് അംഗീകാരം ലഭിച്ച കൊവിഡിനെതിരെയുള്ള രണ്ടാമത്തെ വാക്സിനായി ഇത് മാറും.

മോഡേണയുടെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ പ്രകാരം ആദ്യ ഡോസ് നൽകി രണ്ടാഴ്ച കഴിയുമ്പോൾ വാക്സിന് ഏകദേശം 92 ശതമാനം ഫലപ്രാപ്തിയുണ്ട്. മോഡേണ വാക്സിന്റെ രണ്ടാമത്തെ ഡോസ് ആദ്യ ഡോസ് കഴിഞ്ഞ് നാല് ആഴ്ച കഴിഞ്ഞാണു നൽകുക തുടർന്ന് വാക്സിൻ 94 ശതമാനം ഫലപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker