കായികംഖത്തർ

ലോകകപ്പ് വേദിയായ എഡ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ എഎഫ്സി ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ ആരംഭിച്ചു

ഏറെ കാത്തിരുന്ന എ.എഫ്.സി ചാമ്പ്യൻസ് ലീഗ് ഈസ്റ്റ് സോൺ ക്യാമ്പെയ്ന് ഇന്നലെ ചൈനീസ് ക്ലബായ ഷാങ്ഹായ് ഷെൻഹുവായും ഓസ്ട്രേലിയയുടെ പെർത്ത് ഗ്ലോറിയും തമ്മിലുള്ള മത്സരത്തോടെ തുടക്കമായി.

ഫിഫ ലോകകപ്പ് ഖത്തർ 2022 വേദിയായ, അത്യാധുനിക കൂളിംഗ് സാങ്കേതികവിദ്യ ഉൾക്കൊള്ളുന്ന എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിലാണ് കൊറോണ വൈറസ് പാൻഡെമിക് മൂലം മാർച്ചിൽ താൽക്കാലികമായി നിർത്തിവച്ച ഈസ്റ്റ് സോണിന്റെ ആദ്യ മത്സരം ആതിഥേയത്വം വഹിക്കുന്നത്.

സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ ഖത്തർ വെസ്റ്റ് സോൺ മത്സരങ്ങൾക്ക് വിജയകരമായി ആതിഥേയത്വം വഹിച്ചിരുന്നു. ഇറാനിയൻ ക്ലബായ പെർസെപോളിസ് എഫ്‌സി ഫൈനലിലെത്തി.

കൊവിഡ് വ്യാപനം തടയുന്നതിനായി ഈസ്റ്റ് സോൺ ഇവന്റിനായി കർശനമായ ബബിൾ-ടു-ബബിൾ പ്രോട്ടോക്കോളുകൾ, പരിശോധന, ആരോഗ്യസുരക്ഷാ നടപടികൾ എന്നിവ ഖത്തരി സംഘാടകർ വീണ്ടും ഉറപ്പാക്കുന്നു.

ചൈന, കൊറിയ റിപ്പബ്ലിക്, ഓസ്‌ട്രേലിയ, ജപ്പാൻ, മലേഷ്യ, തായ്‌ലൻഡ് തുടങ്ങി ആറ് രാജ്യങ്ങളിൽ നിന്നുള്ള 16 ടീമുകൾ ഫൈനലിനായി മത്സരിക്കുന്നു. ഡിസംബർ 13 വരെ നടക്കുന്ന ഈസ്റ്റ് സോൺ ടൂർണമെന്റിലെ 44 മത്സരങ്ങൾക്ക് ഖത്തർ ആതിഥേയത്വം വഹിക്കും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker