അപ്‌ഡേറ്റ്സ്ആരോഗ്യംഖത്തർ

ഖത്തറിൽ വാക്സിനേഷൻ ലഭിക്കാനുള്ള പ്രായപരിധി കുറച്ചു, ക്വാറൻറീൻ ഒഴിവാക്കൽ കാലാവധി നീട്ടി

ഖത്തറിൽ കൊവിഡ് വാക്സിനേഷൻ ലഭിക്കാനുള്ള പ്രായപരിധി 30 വയസായി കുറച്ചുവെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ കൂടുതൽ ജനങ്ങൾക്ക് വാക്സിനേഷൻ പൂർത്തിയാക്കാൻ കഴിയുകയും രാജ്യത്തിന്റെ കൊവിഡ് പ്രതിരോധം ശക്തിപ്പെടുകയും ചെയ്യും. ഈദ് അവധിക്കു ശേഷമാണ് ഇതു പ്രാബല്യത്തിൽ വരിക.

ഖത്തർ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്സിനെടുത്ത് രാജ്യത്തെത്തുന്നവരുടെ ക്വാറന്റീൻ ഒഴിവാക്കൽ കാലാവധി ആറു മാസത്തിൽ നിന്നും ഒൻപതാക്കി വർദ്ധിപ്പിച്ചുവെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതോടെ വാക്സിനേഷൻ രണ്ടു ഡോസ് പൂർത്തിയാക്കി 14 ദിവസത്തിനു ശേഷവും ഒൻപതു മാസത്തിനുമിടയിൽ ഖത്തറിലെത്തുന്നവർക്ക് ക്വാറന്റീൻ ആവശ്യമില്ല.

ഇന്ത്യയുൾപ്പെടെ ആറു രാജ്യങ്ങളിൽ നിന്നു വരുന്നവർ വാക്സിനേഷൻ സ്വീകരിച്ചവരാണെങ്കിലും ഖത്തറിൽ ഹോട്ടൽ ക്വാറൻറീൻ നിർബന്ധമാണെന്നതു കൊണ്ട് ഈ ആറു രാജ്യക്കാർക്ക് നിലവിൽ ക്വാറൻറീൻ ഒഴിവാക്കൽ കാലവധി നീട്ടിയതിന്റെ ഗുണം അനുഭവിക്കാനാവില്ല.

ആഗോളതലത്തിൽ നടത്തിയ പഠനങ്ങളിലെ കണ്ടെത്തലുകൾ ശരി വെച്ചതു കൊണ്ടാണ് വാക്സിനേഷൻ ലഭിച്ചവർക്കുള്ള ക്വാറൻറീൻ ഒഴിവാക്കൽ കാലാവധി നീട്ടിയതെന്ന് കോവിഡ് 19 സംബന്ധിച്ച ദേശീയ ആരോഗ്യ സ്ട്രാറ്റജിക് ഗ്രൂപ്പിന്റെ ചെയർമാനും ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ പകർച്ചവ്യാധി വിഭാഗത്തിന്റെ തലവനുമായ ഡോ. അബ്ദുല്ലതിഫ് അൽ ഖാൽ പറഞ്ഞു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker