ആരോഗ്യംഖത്തർ

കൊവിഡിനെ ചെറുക്കാൻ അഹോരാത്രം പ്രവർത്തിക്കുന്ന എൻഎച്ച്ഐസിസി ആരോഗ്യമന്ത്രി സന്ദർശിച്ചു

പൊതു ആരോഗ്യമന്ത്രി ഡോ. ഹനൻ മുഹമ്മദ് അൽ കുവാരി ഇന്നലെ ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ ആംബുലൻസ് സർവീസ് ഹെഡ്ക്വാർട്ടേഴ്സിലുള്ള നാഷണൽ ഹെൽത്ത് ഇൻസിഡൻറ് കമാൻഡ് സെന്റർ (എൻഎച്ച്ഐസിസി) സന്ദർശിച്ചു.

സന്ദർശനവേളയിൽ, 24/7 പ്രവർത്തിക്കുന്ന കേന്ദ്രത്തിലെ പ്രവർത്തനങ്ങളുടെ പുരോഗതി മന്ത്രി പരിശോധിക്കുകയും എച്ച്എംസി, പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ എന്നിവയിൽ ഡ്യൂട്ടിയിലുള്ള ടീമുകളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

കൊവിഡിനെതിരെയുള്ള ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന എൻഎച്ച്ഐസിസി പൊതുജനാരോഗ്യ മന്ത്രാലയം, ഖത്തറിലെ മറ്റ് പ്രധാന ഏജൻസികൾ എന്നിവയുമായി സഹകരിച്ചാണു പ്രവർത്തിക്കുന്നത്.

കൊവിഡ് ബാധിതർക്കുള്ള ബെഡ് മാനേജ്മെൻറ്, ഹോസ്പിറ്റൽ കപ്പാസിറ്റി സ്ട്രാറ്റജി എന്നിവയിൽ എൻഎച്ച്ഐസിസി മേൽനോട്ടം വഹിക്കുന്നു. ആരോഗ്യസംരക്ഷണം ആവശ്യമുള്ള എല്ലാ കൊവിഡ് രോഗികൾക്കും ഉയർന്ന നിലവാരമുള്ള ചികിത്സ നൽകാൻ ആരോഗ്യസംരക്ഷണ സംവിധാനത്തിന് മതിയായ ശേഷിയുണ്ടെന്ന് ഈ ഹബ് ഉറപ്പാക്കുന്നു.

രാജ്യത്ത് കൊവിഡ് തടയാൻ നടക്കുന്ന പ്രവർത്തനങ്ങളെ നിരീക്ഷിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന ഇന്റലിജൻസ് ഹബ് എന്ന നിലയിൽ എൻഎച്ച്ഐസിസി ഒരു പ്രധാന പങ്ക് നിറവേറ്റുന്നുണ്ടെന്ന് വ്യക്തമാക്കിയ മന്ത്രി അശ്രാന്ത പരിശ്രമത്തിനും അർപ്പണബോധത്തിനും എല്ലാ ആരോഗ്യ പ്രവർത്തകർക്കും മറ്റു മുൻ‌നിര പ്രവർത്തകർക്കും നന്ദിയറിയിക്കുകയും ചെയ്തു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker