ഖത്തർ

മെസയീദിനടുത്ത് ‘പരീക്ഷണാത്മക ഷൂട്ടിംഗ്’, സ്വന്തം സുരക്ഷ ശ്രദ്ധിക്കുക

അമീരി നേവൽ ഫോഴ്‌സ് കമാൻഡ് ഒരു “പരീക്ഷണാത്മക ഷൂട്ടിംഗ്” പ്രദേശത്തു നടത്തുന്നതിനാൽ സ്വയം സുരക്ഷയ്ക്കായി മുൻകരുതലുകൾ എടുക്കാൻ സായുധ സേനയുടെ ജനറൽ കമാൻഡ് മെസയിദിലെ ജീവനക്കാർക്ക് നിർദ്ദേശം നൽകി.

ഹവാർ 05 ബോട്ടിന്റെ 76 എംഎം തോക്കുപയോഗിച്ചാണ് ഷൂട്ടിംഗ് പ്രവർത്തനം രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ നടക്കുന്നതെന്നും ജൂലൈ 8 വരെ ഇതു തുടരുമെന്നും ജനറൽ കമാൻഡ് പറഞ്ഞു.

ഖത്തർ ന്യൂസ് ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം ഷൂട്ടിങ് റെയ്ഞ്ച് – ഒടിഡി-28 – മെസയീദിന്റെ ഏകദേശം 40 കിലോമീറ്റർ കിഴക്കായി, മെസയീദ് തുറമുഖം മുതൽ 105  കോണിൽ, കിഴക്കു ഫശ്ത് അൽ ഹദീദിനടുത്ത് ഷെറവാ ദ്വീപിന്റെ തെക്കുഭാഗം വരെ വ്യാപിച്ചു കിടക്കുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker