ഖത്തർ

എർത്ത് അവർ: ഖത്തറിനെ ഇന്നു രാത്രി ഒരു മണിക്കൂർ നേരത്തേക്ക് ഇരുട്ടിലാക്കാൻ ആഹ്വാനം

പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും അവബോധം വ്യാപിപ്പിക്കുന്നതിനുള്ള ആഗോള സംരംഭമായ എർത്ത് അവറിന്റെ ഭാഗമായി ഇന്നു രാത്രി ഒരു മണിക്കൂർ നേരത്തേക്ക് എല്ലാ വിളക്കുകളും അണക്കാൻ മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയം ആഹ്വാനം ചെയ്തു.

മന്ത്രാലയങ്ങൾ, മാളുകൾ, ഹോട്ടലുകൾ, ഓഫീസുകൾ, വ്യക്തികൾ എന്നിവയുൾപ്പെടെ മിക്കവാറും എല്ലാ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളും കമ്പനികളും രാത്രി 8:30 മുതൽ 9:30 വരെ ഒരു മണിക്കൂർ കെട്ടിടങ്ങളുടെയും വീടുകളുടെയും വിളക്കുകൾ അണച്ചുകൊണ്ട് പരിപാടിയുടെ ഭാഗമാകുമെന്ന് പ്രതീക്ഷിക്കുന്നു.

2007ൽ സിഡ്‌നിയിൽ ഒരു പ്രതീകാത്മക ലൈറ്റ്-ഔട്ട് ഇവന്റായി ഡബ്ല്യുഡബ്ല്യുഎഫും പങ്കാളികളും ആരംഭിച്ച എർത്ത് അവർ ഇപ്പോൾ പരിസ്ഥിതിക്കായുള്ള ലോകത്തിലെ ഏറ്റവും വലിയ ക്യാമ്പെയിനുകളിലൊന്നാണ്. എല്ലാ വർഷവും മാർച്ചിലെ അവസാന ശനിയാഴ്ച നടക്കുന്ന എർത്ത് അവറിൽ 180ലധികം രാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് ആളുകൾ പിന്തുണ നൽകുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker