ആരോഗ്യംഖത്തർ

കൊവിഡ് വാക്സിനേഷൻ സംബന്ധിച്ച് സുപ്രധാന അറിയിപ്പുമായി ആരോഗ്യമന്ത്രാലയം

പ്രായമായ ബന്ധുക്കൾക്ക് എത്രയും വേഗം കൊവിഡ് പ്രതിരോധ കുത്തിവയ്പ് നൽകേണ്ടതിന്റെ ആവശ്യകത കുടുംബാംഗങ്ങൾ മനസിലാക്കണമെന്നും പ്രതിരോധ കുത്തിവയ്പ്പ് നടത്താൻ പ്രായമായ ബന്ധുക്കളെ സഹായിക്കേണ്ടത് കുട്ടികളുടെയും കുടുംബാംഗങ്ങളുടെയും ഉത്തരവാദിത്തമാണെന്നും നാഷണൽ ഹെൽത്ത് സ്ട്രാറ്റജി 2018-2022ന്റെ ലീഡ്‌ ഫോർ ഹെൽത്തി ഏജിംഗ് ഡോ. ഹനാഡി അൽ ഹമദ് അറിയിച്ചു.

കൊവിഡിൽ നിന്ന് പ്രായമായവർക്ക് വളരെയധികം അപകടസാധ്യതയുണ്ടെന്ന് ഡോ. അൽ ഹമദ് എടുത്തുപറഞ്ഞു. 60 വയസ്സിനു മുകളിലുള്ളവർക്ക് അസുഖം വരാനുള്ള സാധ്യത, വൈദ്യചികിത്സ, ഐസിയു പ്രവേശനം എന്നിവ ആവശ്യമായി വരാമെന്നും ഗുരുതരമായ സങ്കീർണതകൾ മൂലം ഇത്തരക്കാർ മരിക്കാനുള്ള സാധ്യത കൂടുതലാണെന്നും അൽ ഹമദ് പറഞ്ഞു.

”നാഷണൽ കൊവിഡ് വാക്സിനേഷൻ പ്രോഗ്രാം ഇപ്പോൾ വേഗതയിൽ മുന്നേറുകയാണ്. ഖത്തറിലെ പ്രായമായ ജനസംഖ്യയുടെ പകുതിയിലധികം പേർക്കും ഇപ്പോൾ കുറഞ്ഞത് ഒരു ഡോസ് വാക്സിൻ ലഭിച്ചിട്ടുണ്ടെന്നത് സന്തോഷകരമാണ്. 70 വയസ്സിനു മുകളിലുള്ള 61 ശതമാനം ആളുകളും 60 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ 55 ശതമാനം പേർക്കും ഒരു വാക്സിൻ ഡോസ് എങ്കിലും ലഭിച്ചിട്ടുണ്ട്.” ഡോ. അൽ ഹമദ് കൂട്ടിച്ചേർത്തു.

27 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും വാക്സിനുകൾ ലഭ്യമാണ്. എച്ച്എംസി ഹോംകെയർ ടീമുകൾ വീടുകളിൽ നിന്നുള്ള രോഗികൾക്ക് സ്വന്തം വീടുകളുടെ സുരക്ഷയിലും സുഖസൗകര്യങ്ങളിലും വാക്സിനേഷൻ നൽകുന്നു. 60 വയസ്സിന് മുകളിലുള്ളവർ 4027 7077 എന്ന നമ്പറിൽ വിളിച്ച് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വാക്സിനേഷൻ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യണമെന്ന് അവർ പറഞ്ഞു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker