അന്തർദേശീയംഖത്തർ

എയർപോർട്ട് പരിശോധന ഇനി എളുപ്പവും കാര്യക്ഷമവുമാകും, അത്യാധുനിക സാങ്കേതികവിദ്യയുമായി ഹമദ് എയർപോർട്ട്

ഹമദ് ഇന്റർനാഷണൽ എയർപോർട്ട് (എച്ച്ഐ‌എ), സ്മിത്ത്സ് ഡിറ്റക്ഷനുമായി സഹകരിച്ച്, സെക്യൂരിറ്റി ചെക്ക് പോയിന്റിൽ നൂതന സ്ക്രീനിംഗ് സാങ്കേതികവിദ്യ സ്ഥാപിച്ചു. വിശാലമായ എയർപോർട്ട് കാമ്പസുകളിലെ സ്ക്രീനിംഗ് സാങ്കേതിക പരിഹാരങ്ങൾക്കായി എച്ച്‌ഐ‌എയുടെ ട്രാൻസ്ഫർ ഹാളിൽ‌ സ്ഥാപിച്ച പുതിയ സാങ്കേതികവിദ്യ എച്ച്‌ഐ‌എയുടെ സ്മാർട്ട് സെക്യൂരിറ്റി പ്രോഗ്രാമിന്റെ ഭാഗമാണ്.

പുതിയ സാങ്കേതികവിദ്യ പ്രകാരം യാത്രക്കാർക്ക് അവരുടെ ബാഗുകളിൽ നിന്ന് ദ്രാവകങ്ങളോ വലിയ ഇലക്ട്രോണിക് വസ്തുക്കളോ നീക്കംചെയ്യേണ്ട ആവശ്യമില്ല. മാത്രമല്ല ആറ് യാത്രക്കാർക്ക് ഒരേ സമയം ട്രേകളിലേക്ക് അവരുടെ സാധനങ്ങൾ ലോഡുചെയ്തു സ്കാനിംഗിനു വിധേയമാക്കാൻ കഴിയുന്നതിനാൽ ചെക്ക് പോയിന്റിലെ പരിശോധന എളുപ്പമാകും.

സ്‌ക്രീനിംഗിന് മുമ്പായി പാസഞ്ചർ ബോർഡിംഗ് പാസ് സ്‌കാനിംഗും ഇതിൽ ഉൾപ്പെടുന്നു, അത് നിരവധി ആനുകൂല്യങ്ങൾ നൽകുന്നു. അതിലൊന്ന് വസ്തുക്കൾ ട്രാക്കുചെയ്യുന്നത് ഉറപ്പു വരുത്താനും എളുപ്പമാക്കുന്നും ഓരോ യാത്രക്കാരുടെയും വസ്തുക്കൾ അവരുടെ ബോർഡിംഗ് കാർഡിലേക്ക് ഇലക്ട്രോണിക്കലി ‘ടാഗ്’ ചെയ്യുക എന്നതാണ്.

യാത്രക്കാർ‌ അവരുടെ സാധനങ്ങൾ ട്രേയിൽ‌ നിന്നും നീക്കം ചെയ്‌തു കഴിഞ്ഞാൽ‌, അവയിലൊന്നും അവശേഷിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ ഈ സിസ്റ്റം ട്രേ വീണ്ടും സ്കാൻ‌ ചെയ്യുന്നു. ഇതുവഴി യാത്രക്കാരന് ഒരു സാധനവും നഷ്ടമാകില്ലെന്ന് ഉറപ്പാക്കാം. പാദരക്ഷകൾ അഴിക്കാതെ തന്നെ ഷൂ സ്ക്രീനിംഗും നടത്താം.

യാത്രക്കാരുടെ ഉപയോഗത്തിന് മുമ്പും ശേഷവും ഓരോ ട്രേയും അണുവിമുക്തമാക്കുന്നതിന് യുവി-സി മൊഡ്യൂളുകളും സ്‌കാനറില്‍ ഘടിപ്പിച്ചിരിക്കുന്നു. ഈ സാങ്കേതിക വിദ്യ പ്രയോഗിക്കുന്ന ആദ്യത്തെ ആഗോള വിമാനത്താവളങ്ങളിലൊന്നാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker