ആരോഗ്യംഖത്തർ

വൃദ്ധജനങ്ങൾക്ക് മികച്ച സേവനവുമായി എച്ച്എംസിയിലെ ജെറിയാട്രിക്സ് വകുപ്പ്

ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ വാർദ്ധക്യകാല രോഗങ്ങളെക്കുറിച്ചുള്ള (ജെറിയാട്രിക്സ്) വകുപ്പ് സ്ഥാപിച്ച ഡേകെയർ യൂണിറ്റ് ഏപ്രിൽ മുതൽ ആയിരത്തിലധികം പ്രായമായ രോഗികൾക്ക് പ്രയോജനം ചെയ്യുകയും അവരുടെ ക്ഷേമത്തിൽ സ്വാധീനം ചെലുത്തുകയും ചെയ്തു.

റുമൈല ഹോസ്പിറ്റലിലാണ് ഡേ കെയർ യൂണിറ്റ് സ്ഥിതിചെയ്യുന്നത്. ജീവന് ഭീഷണിയല്ലെങ്കിലും എപ്പോഴും ശ്രദ്ധ ആവശ്യമുള്ള മെഡിക്കൽ പ്രശ്‌നങ്ങളാൽ ബുദ്ധിമുട്ടുന്ന പ്രായമായവർക്ക് (60 വയസും അതിൽ കൂടുതലുമുള്ളവർക്ക്) ഇവിടെ നിന്നും സേവനങ്ങൾ നൽകുന്നു.

“തിരക്കു കുറഞ്ഞതും സൗഹാർദ്ദപരവുമായ അന്തരീക്ഷത്തിലാണ് ജെറിയാട്രിക്സിൽ വിദഗ്ധരായ മെഡിക്കൽ സംഘം ഡേകെയർ യൂണിറ്റിലെ സേവനങ്ങൾ നൽകുന്നത്. ഓരോ കേസും ശ്രദ്ധാപൂർവ്വം വിലയിരുത്തുകയും രോഗികളുടെ ആവശ്യങ്ങൾ വേഗത്തിലും പൂർണതയിലും കൈകാര്യം ചെയ്യുന്നു.” എച്ച്എംസിയിലെ ജെറിയാട്രിക് സീനിയർ കൺസൾട്ടന്റ് ഡോ. സഞ്ജീവ് കുമാർ പെനിൻസുലയോടു പറഞ്ഞു.

“ഡേ കെയർ യൂണിറ്റിൽ കാത്തിരിക്കേണ്ട സമയം വളരെ കുറവാണെന്നത് രോഗികളെ സഹായിക്കുന്നു. വയോജന രോഗികൾ ദുർബലരായതു കൊണ്ട് നിശിത സാഹചര്യങ്ങളിൽ പ്രശ്നം തിരിച്ചറിയുകയും ചികിത്സ ആരംഭിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. ഇത് നല്ല ഫലങ്ങൾ ഉണ്ടാക്കുകയും രോഗികൾക്ക് പെട്ടെന്ന് ആശ്വാസം നൽകുകയും ചെയ്യും.” അദ്ദേഹം വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker