ആരോഗ്യംഖത്തർ

എച്ച്എംസി മാനസികാരോഗ്യ കേന്ദ്രത്തിന്റെ ഒന്നാം ഘട്ട നവീകരണം പൂർത്തിയായി

ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ (എച്ച്എംസി) പ്രധാന മാനസികാരോഗ്യ കേന്ദ്രത്തിന്റെ രണ്ടു ഘട്ടങ്ങളായുള്ള നവീകരണ പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയായി, ഇപ്പോൾ രണ്ടാം ഘട്ടത്തിന്റെ പണി നടന്നു കൊണ്ടിരിക്കയാണ് ആദ്യ ഘട്ട പദ്ധതിയിൽ ആധുനിക പ്രവേശന കവാടം, വിപുലീകരിച്ച കാർ പാർക്ക്, വിശാലമായ ഓഫീസ് ബ്ലോക്ക് എന്നിവയടക്കമുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.

നവീകരണ പദ്ധതിയുടെ രണ്ടാം ഘട്ടം പൂർത്തിയായാൽ, 65-കിടക്കകളുള്ള ഒറ്റ-മുറികളുടെ വിപുലീകരണവും കൂടുതലായി 31 ബെഡുകളും കേന്ദ്ര പ്രവർത്തനവും വിദ്യാഭ്യാസത്തിനുള്ള സ്ഥലവും നൽകി നിലവിലെ കെട്ടിടത്തിന്റെ പുനർവികസനവും നടപ്പിലാകും.

“2022 ന്റെ തുടക്കത്തിൽ പദ്ധതി പൂർത്തീകരിക്കുന്നതിലൂടെ സ്പെഷ്യലിസ്റ്റ് മാനസികാരോഗ്യ സേവനങ്ങൾക്കായുള്ള ഖത്തറിലെ പ്രധാന സൗകര്യത്തിൽ ഗണ്യമായ പുരോഗതിയുണ്ടാകും, കൂടാതെ രോഗശാന്തിക്ക് അനുയോജ്യമായ ഒരു അന്തരീക്ഷത്തിൽ രോഗികളെ പരിചരിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യാം.” എച്ച്എംസി ചീഫ് അൽ റെയ്സി പറഞ്ഞു.

എച്ച്‌എം‌സിയുടെ പ്രധാന മാനസികാരോഗ്യ കേന്ദ്രം മാനസിക പ്രശ്നങ്ങളുള്ള രോഗികൾക്ക് കൃത്യമായ ഘട്ടങ്ങളിൽ സ്പെഷ്യലിസ്റ്റ് ഇൻപേഷ്യന്റ്, ഔട്ട്‌പേഷ്യന്റ് സേവനങ്ങൾ നൽകുന്നതാണ്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker