അപ്‌ഡേറ്റ്സ്ഖത്തർ

ലാൻഡ്മാർക്ക് ഇന്റർചേഞ്ചിൽ അഷ്ഗൽ രണ്ടാമത്തെ ഫ്ലൈഓവർ പാലം തുറന്നു.

ദോഹ: സബ അൽ അഹ്മദ് കോറിഡോർ പദ്ധതിയുടെ ഭാഗമായി അൽ മർഖിയയിൽ നിന്ന് ദോഹയിലേക്കുള്ള സഞ്ചാരം സുഗമമാക്കുന്ന 537 മീറ്റർ നീളമുള്ള രണ്ടാമത്തെ ഫ്ലൈഓവർ പാലം ഉമ് ലെഖ്ബ (ലാൻഡ്മാർക്ക്) ഇന്റർചേഞ്ചിൽ തുറന്നു.

അൽ മർഖിയ മുതൽ ദോഹ വരെ ഏകദിശയിലുള്ള രണ്ട് പാതകളാണ് പുതിയ ഫ്ലൈഓവറിൽ ഉള്ളത്. മണിക്കൂറിൽ 4,000 വാഹനങ്ങൾ സഞ്ചരിക്കാനാകുമെന്നാണ് സൂചനകൾ.

അൽ മർഖിയ സ്ട്രീറ്റിൽ നിന്ന് ദോഹയിലേക്ക് വരുന്ന റോഡ് ഉപയോക്താക്കൾക്ക് വഴിതിരിച്ചുവിടാതെ പുതിയ ഫ്ലൈഓവറിലൂടെ കടന്നുപോകാൻ ഇത് വഴി സാധിക്കും, കൂടാതെ ഇമിഗ്രേഷൻ കവലയിലെ ഞെരുക്കം കുറക്കാനും ഇത് മുഖേന സാധിക്കുകയും ചെയ്യും.

ലാൻഡ്മാർക്ക് ഇന്റർചേഞ്ച് എന്നറിയപ്പെടുന്ന ഉമ് ലെഖ്ബ ഇന്റർചേഞ്ച് വികസനത്തിന്റെ 65% പൂർത്തിയായതായും ബാക്കി പണികൾ പൂർത്തീകരിച്ചു വരുന്നതായും ആശഖൽ വിശദീകരിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker