അന്തർദേശീയംഖത്തർ

ഒക്ടോബർ വരെ അതിർത്തികൾ പൂർണമായും തുറക്കില്ലെ, പിന്തുണ വേണമെന്ന് അയാട്ട

ആഗോള എയർലൈൻ ഇൻഡസ്ട്രി ബോഡിയായ അയാട്ട (IATA) ഒക്ടോബർ വരെഅതിർത്തികൾ പൂർണ്ണമായും തുറക്കില്ലെന്ന് മുന്നറിയിപ്പു നൽകുകയും വ്യോമയാന മേഖലയ്ക്ക് ബദൽ പിന്തുണയും ഉത്തേജനവും നൽകാൻ സർക്കാരുകളോട് ആവശ്യപ്പെടുകയും ചെയ്തു.

ജൂൺ അവസാനത്തോടെ അതിർത്തികൾ പൂർണമായി തുറക്കുമെന്ന് പ്രതീക്ഷിക്കാൻ കഴിയാത്തതിനാൽ ജൂണിൽ നിന്നും ഒക്ടോബറിലേക്കു വാർഷിക യോഗം വൈകിപ്പിക്കാനുള്ള അയാട്ടയുടെ പദ്ധതികൾ വിമാനക്കമ്പനികളുടെ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതാണ്.

യാത്രകൾക്കു നിയന്ത്രണങ്ങൾ വന്ന കൊവിഡ് മഹാമാരിയുടെ ഒരു വർഷത്തെ പ്രതിസന്ധികളെ അതിജീവിക്കാൻ വേനൽ അവധിക്കാലം വേണമെന്ന് പല യൂറോപ്യൻ എയർലൈനുകളും പറഞ്ഞിരുന്നു.

നേരിട്ടുള്ള സഹായം, വേതന സബ്‌സിഡികൾ, നികുതി ഇളവ്, വായ്പകൾ എന്നിവയിലൂടെ വിമാനക്കമ്പനികളെ സഹായിക്കാൻ സർക്കാരുകൾ ഇതിനകം തന്നെ 225 ബില്യൺ ഡോളർ നൽകിയിട്ടുണ്ടെന്നും അയാട്ട ഡയറക്ടർ ജനറൽ അലക്സാണ്ടർ ഡി ജൂനിയാക് പറഞ്ഞു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker