ആരോഗ്യംഖത്തർ

ഖത്തറിലെ കൊവിഡ് വാക്സിനേഷൻ കണക്കുകൾ പുറത്തുവിട്ട് ആരോഗ്യമന്ത്രാലയം

ഖത്തറിലെ മുതിർന്ന ജനസംഖ്യയുടെ പത്ത് ശതമാനം പേർക്ക് ഇതിനകം ഒരു ഡോസ് എങ്കിലും കോവിഡ് വാക്സിൻ ലഭിച്ചിട്ടുണ്ടെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്സിൻ ഫലപ്രാപ്തി ഉറപ്പുവരുത്തുന്നതിനായി രണ്ടാമത്തെ ഡോസ് എല്ലാവരും പൂർത്തിയാക്കേണ്ടത് വളരെ പ്രധാനമാണെന്നും മന്ത്രി ഡോ. ഹനൻ മുഹമ്മദ് അൽ കുവാരി പറഞ്ഞു.

ദേശീയ പ്രതിരോധ കുത്തിവയ്പ്പ് പദ്ധതിയുടെ തുടക്കം മുതൽ 327,000 കൊവിഡ് വാക്സിൻ ഡോസുകൾ നൽകിയിട്ടുണ്ടെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 80 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ അറുപത്തിയൊന്ന് ശതമാനം പേർക്ക് കുറഞ്ഞത് ഒരു ഡോസ് വാക്സിനും 70 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ 61 ശതമാനത്തിനും കുറഞ്ഞത് ഒരു ഡോസ് ലഭിച്ചു.

60 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ 55 ശതമാനം പേർക്ക് കുറഞ്ഞത് ഒരു ഡോസ് വാക്സിൻ ലഭിച്ചതും ചേർത്ത് ഖത്തറിലെ മൊത്തം ജനസംഖ്യയുടെ 10 ശതമാനം പേർക്കും കുറഞ്ഞത് ഒരു ഡോസ് വാക്സിൻ ലഭിച്ചിട്ടുണ്ട്.

നിലവിൽ, 50 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കാണ് വാക്സിനേഷൻ നൽകുന്നത്. എന്നിരുന്നാലും, വാക്സിനേഷൻ എടുക്കാൻ താൽപ്പര്യമുള്ളവർക്ക് ഈ പ്രായപരിധിയിലെത്തിയിട്ടില്ലെങ്കിൽ പോലും TAWTHEEQ അല്ലെങ്കിൽ നാഷണൽ ഓതന്റിക്കേഷൻ സിസ്റ്റം (NAS)ൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker