അപ്‌ഡേറ്റ്സ്ആരോഗ്യംഖത്തർ

കൊവിഡ് വാക്സിനേഷൻ ഒഴിവാക്കൽ മാനദണ്ഡങ്ങളെ കുറിച്ചുള്ള വാർത്ത തെറ്റാണെന്ന് ആരോഗ്യമന്ത്രാലയം

വാക്സിനിലെ ഘടകങ്ങളിൽ അലർജിയുള്ളവരും ഏതെങ്കിലും ഭക്ഷണത്തിനും മരുന്നിനും കടുത്ത അലർജി നേരിടുന്നവരും ഒഴികെയുള്ള 16 വയസും അതിൽ കൂടുതലുമുള്ള എല്ലാവർക്കും ഫൈസർ ആൻഡ് ബയോഎൻടെക് കോവിഡ് 19 വാക്സിനേഷൻ സ്വീകരിക്കാമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വീണ്ടും സ്ഥിരീകരിച്ചു.

കോവിഡ് 19 വാക്‌സിനുകളുടെ ഒഴിവാക്കൽ മാനദണ്ഡങ്ങളെക്കുറിച്ച് തെറ്റായ വിവരങ്ങളുമായി ഒരു ചിത്രം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെടുന്നതിനെ തുടർന്നാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശരിയായ വിവരങ്ങളല്ല ചിത്രത്തിലുള്ളതെന്ന് മന്ത്രാലയം ട്വിറ്ററിൽ പങ്കുവെച്ചു.

ഒഴിവാക്കൽ മാനദണ്ഡത്തെക്കുറിച്ചു കൂടുതൽ വ്യക്തത വരുത്തുന്നതിനായി 16000 എന്ന കോവിഡ് 19 ഹെൽപ്പ്ലൈൻ നമ്പറിൽ വിളിക്കാൻ മന്ത്രാലയം ഓർമിപ്പിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker