അന്തർദേശീയംഇന്ത്യഖത്തർ

അന്താരാഷ്ട്ര വിമാനസർവീസുകൾക്കുള്ള നിയന്ത്രണം ഇന്ത്യ വീണ്ടും നീട്ടി

ഇന്ത്യയിലേക്കും പുറത്തേക്കുമുള്ള അന്താരാഷ്ട്ര വാണിജ്യ വിമാന സർവീസുകൾക്കുള്ള നിയന്ത്രണം ഇന്ത്യ ഡിസംബർ 31 വരെ നീട്ടി. അതേസമയം ഇന്ത്യയും ഖത്തറും തമ്മിലുള്ള എയർ ബബിൾ ക്രമീകരണം തുടരും. ഇതുവഴി ഖത്തർ എയർവേയ്‌സിനും ഇന്ത്യൻ എയർലൈൻസിനും ദോഹയിൽ നിന്നും വിവിധ ഇന്ത്യൻ നഗരങ്ങളിലേക്കും തിരിച്ചും സർവീസ് നടത്താം.

സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിൽ അപ്‌ലോഡ് ചെയ്ത സർക്കുലറിൽ, ജൂൺ 26ൽ പുറത്തിറക്കിയ സർക്കുലറിൽ ഭാഗികമായി പരിഷ്കാരം നടത്തിയെന്നും അന്താരാഷ്ട്ര വാണിജ്യ വിമാന സർവ്വീസുകൾക്കുള്ള നിയന്ത്രണം ഡിസംബർ 31 വരെ നീട്ടിയെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഇന്റർനാഷണൽ ഓൾ‌-കാർഗോ പ്രവർ‌ത്തനങ്ങൾ‌ക്കും ഡി‌ജി‌സി‌എ അംഗീകരിച്ച ഫ്ലൈറ്റുകൾ‌ക്കും ഈ നിയന്ത്രണം ബാധകമല്ല. കോവിഡ് 19 വ്യാപനം തടയുന്നതിനായുള്ള ലോക്ക് ഡൗണിന്റെ ഭാഗമായാണ് മാർച്ച് 25 ന് പാസഞ്ചർ വിമാന സർവീസുകൾ നിർത്തിവച്ചത്. ആഭ്യന്തര വിമാന സർവീസുകൾ മെയ് 25 മുതൽ പുനരാരംഭിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker