അപ്ഡേറ്റ്സ്ഖത്തർ
ഖത്തറിൽ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിനു മുന്നൂറിലധികം പേർക്കെതിരെ നടപടി
കോവിഡ് 19 മുൻകരുതൽ നടപടികളുടെ ഭാഗമായി മാസ്ക് ധരിക്കാത്തതിന് 365 പേരെ ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം പബ്ലിക് പ്രോസിക്യൂഷന് വിധേയരാക്കി. ഒരു വാഹനത്തിൽ പരമാവധി ഉണ്ടാകാവുന്ന ആളുകളുടെ എണ്ണം ലംഘിച്ചതിന് 14 പേർക്കെതിരെയും നടപടിയുണ്ടായി.
ഒരേ കുടുംബത്തിലെ അംഗങ്ങളല്ലെങ്കിൽ ഡ്രൈവർ ഉൾപ്പെടെ 4 പേർ മാത്രമേ വാഹനത്തിൽ പാടൂവെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. 10649 പേരെ മാസ്ക് ധരിക്കാത്തതിനും വാഹനത്തിനുള്ളിൽ ആളുകളുടെ പരിധി പാലിക്കാത്തതിന് 314 പേരെയും ഇതുവരെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തിട്ടുണ്ട്.
365 people caught not wearing mask#Qatarhttps://t.co/zB483hLune
— The Peninsula Qatar (@PeninsulaQatar) February 8, 2021