അപ്‌ഡേറ്റ്സ്ഖത്തർ

ഖത്തറിലെ വിസ്മയിപ്പിക്കുന്ന വിനോദ സഞ്ചാര കേന്ദ്രമായി മാറാനൊരുങ്ങുന്ന വെസ്റ്റ് ബേ നോർത്ത് ബീച്ച് പ്രോജക്റ്റ് പ്രഖ്യാപിച്ചു

മികച്ച സേവനങ്ങൾ ലഭ്യമാക്കാനും ഒരൊറ്റ ലക്ഷ്യസ്ഥാനത്ത് വൈവിധ്യമാർന്ന വിനോദസഞ്ചാര പദ്ധതികൾ നടപ്പിലാക്കാനുമായി റോഡുകളും പൊതു സ്ഥലങ്ങളും ഭംഗിയാക്കുന്നതിനുള്ള സൂപ്പർവൈസറി കമ്മിറ്റി ദോഹ ഡൗൺ ടൗണിൽ വെസ്റ്റ് ബേ നോർത്ത് ബീച്ച് പ്രോജക്റ്റ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു.

ഖത്തറിലെ പൊതു-സ്വകാര്യ മേഖലകളിൽ നിന്നുള്ള എല്ലാവരുടെയും പങ്കാളിത്തത്തോടെയുള്ള പദ്ധതി വെബ് കോൺഫറൻസിലൂടെ പ്രഖ്യാപിച്ചത്. വെസ്റ്റ് ബേ മെട്രോ സ്റ്റേഷനിൽ നിന്ന് 10 മിനിറ്റ് അകലെയുള്ള ദോഹയിലെ ബിസിനസ്സ് ഡിസ്ട്രിക്റ്റിലാണ് വെസ്റ്റ് ബേ നോർത്ത് ബീച്ച് പ്രോജക്റ്റ് നടപ്പിലാക്കുന്നത്.

ആദ്യ ഘട്ടത്തിന്റെ ഭാഗമായി ടൂറിസം മെച്ചപ്പെടുത്തുന്നതിനായി വെസ്റ്റ് ബേയ്ക്ക് ചുറ്റുമുള്ള ഹോട്ടലുകൾക്കായി 6 ബീച്ചുകൾ വിതരണം ചെയ്യും. രണ്ടാം ഘട്ടം ആദ്യഘട്ടത്തിനിടെ പ്രഖ്യാപിക്കും. 2020 ഓഗസ്റ്റിൽ ആരംഭിച്ച ബീച്ച് പദ്ധതി 2022 ഓഗസ്റ്റിൽ പൊതുജനങ്ങൾക്കായി തുറക്കും.

ഈ പദ്ധതിയിലൂടെ ദോഹ ഡൗൺടൗണിൽ ഒരു സവിശേഷ വിനോദസഞ്ചാര കേന്ദ്രം പ്രദാനം ചെയ്യുക, പൊതുജനങ്ങളുടെയും വാണിജ്യപ്രവർത്തനങ്ങളുടെയും ഒരു ശൃംഖല ഉണ്ടാക്കുക, പൊതുഗതാഗരം ചുറ്റുമുള്ള പ്രദേശങ്ങളുമായി ബന്ധിപ്പിക്കുക, കോർണിഷിൽ നിന്ന് ലുസൈലിലേക്ക് കാൽനട, സൈക്കിൾ പാതകൾ എന്നിവ നടപ്പിലാക്കുമെന്ന് ഖത്തറിലെ റോഡുകളുടെയും പൊതു സ്ഥലങ്ങളുടെയും സൗന്ദര്യവൽക്കരണത്തിന്റെ സൂപ്പർവൈസറി കമ്മിറ്റി ചെയർമാൻ മുഹമ്മദ് അർഖൂബ് അൽ ഖൽദി പറഞ്ഞു.

ഖത്തർ നാഷണൽ വിഷൻ 2030ന്റെ ഭാഗമായാണ് പദ്ധതിയെന്ന് അൽ ഖൽദി വിശദീകരിച്ചു. ഫിഫ ലോകകപ്പ് ഖത്തർ 2022ന് ആതിഥേയത്വം വഹിക്കുന്ന വേളയിൽ നീന്തലിനായി മാത്രം നീക്കിവച്ചിരിക്കുന്ന ഒരു ബീച്ച്, കായിക പ്രവർത്തനങ്ങൾക്കായി ഒരു പാർക്ക്, ഫാൻ സോണായി ഉപയോഗിക്കേണ്ട ആഘോഷങ്ങൾക്കുള്ള ഏരിയ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ബീച്ച് ആക്സസ് ഇല്ലാത്ത ചിലതുൾപ്പെടെ നിരവധി ഹോട്ടലുകൾ ഉൾപ്പെടുന്ന രണ്ട് പ്രധാന തെരുവുകളുമായി ബീച്ച് ബന്ധിപ്പിച്ചിട്ടുണ്ടെന്നും കമ്മിറ്റിയിലെ പ്രോജക്ട് ഡിസൈൻ മാനേജർ ജാസ്മിൻ അൽ ഷെയ്ക്ക് വിശദീകരിച്ചു. അതിനാൽ, ഈ ഹോട്ടലുകളുടെ സന്ദർശകർക്കും പ്രദേശം സന്ദർശിക്കുന്ന ആളുകൾക്കും വെസ്റ്റ് ബേ നോർത്ത് ബീച്ച് പ്രോജക്റ്റ് വഴി ബീച്ച് ആസ്വദിക്കാൻ കഴിയും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker