അപ്‌ഡേറ്റ്സ്ഖത്തർ

ബാനി ഹജർ ഇന്റർസെക്ഷനിൽ താൽക്കാലിക ഗതാഗത നിയന്ത്രണം

ബനി ഹജർ ഇന്റർസെക്ഷനിൽ ഇന്നു മുതൽ താൽക്കാലിക ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം ട്വിറ്ററിലൂടെ വ്യക്തമാക്കി. 2021 ജൂൺ 2 മുതൽ ജൂലൈ 4 വരെയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുക.

ബാനി ഹജർ ഇന്റർസെക്ഷനിൽ അൽ റയ്യാൻ സ്ട്രീറ്റിൽ നിന്ന് ദോഹയിലേക്കും ദുഖാൻ റോഡിൽ നിന്ന് അൽ ഷഹാമ സ്ട്രീറ്റിലേക്കും പോകുന്ന പാതയിലാണ് ഭാഗികമായി ട്രാഫിക് നിയന്ത്രണം. അർദ്ധരാത്രി 12 മുതൽ പുലർച്ചെ 5 വരെ പ്രതിദിനം 5 മണിക്കൂർ നിയന്ത്രണം ഏർപ്പെടുത്തും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker