ഇന്ത്യഖത്തർ

ഇന്ത്യ-ഖത്തർ എയർ ബബിൾ കരാർ പുന:സ്ഥാപിച്ചു, വിമാനസർവീസുകൾ തുടരും

ഖത്തറും ഇന്ത്യയും തമ്മിലുള്ള എയർ ബബിൾ കരാർ 2021 ജൂലൈ അവസാരം വരെ നീട്ടിയതായി ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇതിന്റെ ഭാഗമായുള്ള വിമാനസർവീസുകൾ പുനരാരംഭിച്ചുവെന്നും ഇന്ത്യൻ എംബസി അറിയിച്ചു.

എയർ ബബിൾ കരാർ ജൂൺ 30ന് കാലഹരണപ്പെട്ടതിനാൽ, ഇന്ത്യയിൽ നിന്ന് ഖത്തറിലേക്കുള്ള നിരവധി വിമാനങ്ങൾ അതിരാവിലെ തന്നെ റദ്ദാക്കപ്പെടുകയും ഇത് ഈ വിമാനങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്തിരുന്നു.

ഇന്ത്യൻ എംബസി രാവിലെ ഇത് പുന:സ്ഥാപിക്കുമെന്ന് ഉറപ്പ് നൽകിയതിനു ശേഷം പിന്നീട് കരാർ നീട്ടിക്കൊണ്ട് ട്വീറ്റ് ചെയ്യുകയും ചെയ്തു. കോവിഡ് വ്യാപിച്ചതിനുശേഷം ഇന്ത്യ അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തി എയർ ബബിൾ കരാർ പ്രകാരമാണ് വിവിധ രാജ്യങ്ങളിലേക്ക് വിമാന സർവീസുകൾ നടത്തിയിരുന്നത്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker