ഇന്ത്യകായികംഖത്തർ

ഖത്തറിനു നന്ദിയറിയിച്ച് ഇന്ത്യൻ ഫുട്ബോൾ ടീം, മലയാളി താരങ്ങളടക്കമുള്ള ടീം ദോഹയിലെത്തി

ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ഇന്ത്യൻ ഫുട്ബോൾ ടീം ദോഹയിലെത്തി. ഖത്തറിലെത്തിയതിനു ശേഷം നടത്തിയ കൊവിഡ് പരിശോധനാ ഫലം വരുന്നതു വരെ ടീമംഗങ്ങൾ ക്വാറൻറീനിൽ തുടരണം. പരിശോധനാ ഫലത്തിൽ കുഴപ്പങ്ങളില്ലെങ്കിൽ താരങ്ങൾക്കു പരിശീലനം ആരംഭിക്കാം.

ഇന്ത്യയിൽ നിന്നും ഖത്തറിലെത്തുന്നവർക്ക് ഹോട്ടൽ ക്വാറൻറീൻ നിർബന്ധമാണെങ്കിലും ഇന്ത്യൻ ഫുട്ബോൾ ടീം താരങ്ങളെ അതിൽ നിന്നും ആരോഗ്യമന്ത്രാലയം ഒഴിവാക്കിയിട്ടുണ്ട്. ഇതിനു വേണ്ട ഇടപെടൽ നടത്തിയതിനും നേരത്തെ പരിശീലനമാരംഭിക്കാനുള്ള സൗകര്യമുണ്ടാക്കിയതിനും നന്ദി പറഞ്ഞ എഐഎഫ്എഫ് മേധാവി കുശാൽ ദാസ് മറ്റു നിയന്ത്രണങ്ങൾ ടീമിലെ എല്ലാവരും പാലിക്കുമെന്നു വ്യക്തമാക്കി.

ജൂൺ 3ന് ഖത്തറിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇതിനു ശേഷം ജൂൺ 7ന് ബംഗ്ലാദേശിനെയും ജൂൺ 15ന് അഫ്ഗാനിസ്ഥാനെയും ഇന്ത്യ നേരിടും. ദോഹയിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ വച്ചാണു മൂന്നു മത്സരങ്ങളും നടക്കുക.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker