ഇന്ത്യഖത്തർ

ഇന്ത്യൻ സമൂഹത്തെ സംരക്ഷിച്ചതിനു ഖത്തറിനു നന്ദിയറിയിച്ച് വിദേശകാര്യമന്ത്രി

കോവിഡ് 19 പകർച്ചവ്യാധിയുടെ സമയത്ത് ഇന്ത്യൻ പ്രവാസി സമൂഹത്തെ സംരക്ഷിച്ചതിനും പരിപാലിച്ചതിനും ഖത്തർ അമീറിനും രാജ്യത്തെ ഗവൺമെന്റിനും നന്ദിയറിയിച്ച് ഇന്ത്യ വിദേശകാര്യ മന്ത്രി ഡോ.എസ് ജയ്ശങ്കർ.

ഇന്നലെ ഖത്തറിലെ ഇന്ത്യൻ സമൂഹത്തോട് വെർച്വൽ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഖത്തറിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ, കമ്മ്യൂണിറ്റി നേതാക്കൾ, വിദ്യാഭ്യാസ വിദഗ്ധർ, ബാങ്കർമാർ, പ്രമുഖ വ്യവസായികൾ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

കോവിഡ് 19 വെല്ലുവിളിയെ വിജയകരമായി നേരിടുന്നതിൽ ഇന്ത്യൻ സമൂഹത്തിന്റെ, പ്രത്യേകിച്ച് അവരുടെ നേതാക്കളുടെ സംഭാവനയെ വിദേശകാര്യ മന്ത്രി അഭിനന്ദിക്കുകയും പുതിയ ഇന്ത്യയുടെ വികസനത്തിന് അവരുടെ പങ്കാളിത്തം ആവശ്യപ്പെടുകയും ചെയ്തു. ഖത്തർ-ഇന്ത്യ ബന്ധം ദൃഢമാണെന്നും മന്ത്രി പറഞ്ഞു.

മെച്ചപ്പെട്ട സേവനങ്ങൾ സമൂഹത്തിനു നൽകാൻ വേണ്ട സൗകര്യങ്ങൾ ഒരുക്കണമെന്നും കൂടുതൽ സ്ഥാപനങ്ങൾ ആരംഭിച്ച് വിദ്യാഭ്യാസ രംഗത്ത് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാൻ തയ്യാറാകണമെന്നും സംഘടനകൾ മന്ത്രിയോട് അഭ്യർത്ഥിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker