ഖത്തർ

2025ഓടെ ഖത്തറിലെ നിർമാണ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും

ഖത്തറിലെ നിർമാണ മേഖലയിൽ ഭാവിൽ മികച്ച തൊഴിലവസരലങ്ങൾ  സൃഷ്ടിക്കപ്പെടുമെന്ന് വെളിപ്പെടുത്തുന്ന കെ.പി.എം.ജി റിപ്പോർട്ട് പുറത്തു വന്നു. പ്രമുഖ ഓഡിറ്റർമാരും സാമ്പത്തിക കൺസൾട്ടന്റുമാരുമാണ് കെ.പി.എം.ജി.

2025 എത്തുന്നതോടെ ഖത്തറിലെ നിർമാണ മേഖലയിൽ 101000 തൊഴിലവസരങ്ങൾ സൃഷ്ടികപ്പെടുമെന്ന് റിപ്പോർട്ട് അവകാശപ്പെടുന്നുണ്ട്. ഗവൺമെന്റിന്റെ ചെറുകിട, മധ്യ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നടപടികളും വിവിധ സാമ്പത്തിക വൈവിധ്യവത്കരണ പദ്ധതികളുമാണ് ഇതിനെ പിന്തുണക്കുന്ന ഘടകങ്ങളായി റിപോർട്ട് ചൂണ്ടിക്കാണിക്കുനത്.

കൂടാതെ, നോൺ ഹൈഡ്രോ കാർബൺ സെക്റ്റർ എക്സ്പോർട്ടിലുള്ള കഴിവും കൂടി കണക്കിലെടുക്കുമ്പോൾ 2019 നെ അപേക്ഷിച്ച് നിർമാണ മേഖലയുടെ മൂല്യം 2025 ആകുമ്പോഴേക്കും 30 ശതമാനം വർദ്ധിക്കുമെന്നും റിപ്പോർട്ട് പറയുന്നു.

അതോടെ ഇപ്പോൾ നിർമാണ മേഖലയിൽ ഉള്ള 85000 വരുന്ന തൊഴിലാളികളുടെ എണ്ണം 101000 ആയും സ്ഥാപനങ്ങളുടെ എണ്ണം 1.2 ശതമാനമായും സംയുക്ത വാർഷിക വളർച്ച 3239 ൽ നിന്നും 3684 ആയും കൂടുമെന്നും റിപ്പോർട്ടിലുണ്ട്.

2018-2022 ലെ മാനുഫാക്ച്വറിംഗ് സ്ട്രാറ്റജി പ്രകാരം ഉത്പാദന മേഖലയിലെ വളർച്ചയെയാണ് സാമ്പത്തിക പുരോഗതിയായി എടുത്തു പറയുന്നത്. ഖത്തർ നാഷണൽ വിഷൻ – 2030 പദ്ധതികളോട് ചേർന്നു പോകുന്ന പദ്ധതികളാണ് സ്ട്രാറ്റജിയിലുള്ളത്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker