ഖത്തർവിനോദം

മനോഹര ഭൂപ്രകൃതിയുമായി കത്താര ഹിൽസ് ഖത്തറിലെ സഞ്ചാരികളെ ആകർഷിക്കുന്നു

മനോഹരമായ ഭൂപ്രകൃതിയും കാഴ്ചകളുമായി, കത്താര ഹിൽസ് പ്രഭാത നടത്തത്തോടെ ദിവസം ആരംഭിക്കാൻ ആഗ്രഹിക്കുകയും പച്ചപ്പു നിറഞ്ഞ സ്ഥലത്ത് ശാന്തമായി സമയം ചെലവഴിക്കാനും ചിത്രങ്ങൾ പകർത്താനും ആഗ്രഹമുള്ള സന്ദർശകരെ ആകർഷിക്കുന്നു.

361,500 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ തെക്കൻ, വടക്കൻ കുന്നുകളായി വിഭജിക്കപ്പെട്ടിരിക്കുന്ന കത്താര ഹിൽസ് ദോഹയിലെ ഏറ്റവും വലിയ പൊതു പാർക്കുകളിലൊന്നാണ്. വർഷം മുഴുവനും എണ്ണമറ്റ സാംസ്കാരിക പരിപാടികൾക്കും പ്രവർത്തനങ്ങൾക്കും ആതിഥേയത്വം വഹിക്കുന്ന തിയേറ്ററുകൾ, കച്ചേരി ഹാളുകൾ, ആർട്ട് ഗാലറികൾ എന്നിവയ്ക്ക് പേരുകേട്ട സാംസ്കാരിക സ്ഥലം കൂടിയാണ് കത്താര ഹിൽസ്.

മനോഹരമായി അലങ്കരിച്ച വർണ്ണാഭമായ പൂന്തോട്ടങ്ങളും പുൽത്തകിടികളും കതാര ഹിൽസിന്റെ ചില ആകർഷണങ്ങളാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് മരങ്ങൾ കുന്നുകളിൽ വളരുന്നു, ഓരോ വൃക്ഷങ്ങളുടെയും പേരുകൾ സന്ദർശകരുടെ അറിവിനായി ലേബൽ ചെയ്തിട്ടുണ്ട്.

പുലർച്ചെ 5 മുതൽ അർദ്ധരാത്രി 12 വരെ തുറന്നിരിക്കുന്ന സതേൺ ഹിൽസിൽ 2.8 കിലോമീറ്റർ നീളത്തിൽ വ്യായാമത്തിനും ജോഗിംഗിനുമായി റബ്ബറൈസ്ഡ് ട്രാക്കുണ്ട്. മരങ്ങളുടെ തണലിൽ സന്ദർശകർക്ക് വിശ്രമിക്കാനായി നിരവധി ബെഞ്ചുകളും ഇവിടെയുണ്ട്.

ഈ വർഷം ഫെബ്രുവരിയിൽ, സതേൺ ഹിൽസ് അവരുടെ ആദ്യത്തെ പ്രധാന പരിപാടിയായ അൽ വാസ്മി ഗാർഡൻ ഫെസ്റ്റിവൽ വിജയകരമായി നടത്തി. അഞ്ച് ദിവസത്തെ ഉത്സവത്തിൽ 1,50,000 ആളുകളാണ് സന്ദർശിച്ചത്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker