കേരളംഖത്തർ

മലയാളി യുവാവ് ഖത്തറിൽ വെച്ചു നിര്യാതനായി

കോഴിക്കോട് കടലുണ്ടി സ്വദേശിയായ യുവാവ് ഖത്തറിൽ വെച്ചു നിര്യാതനായി. ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ മുൻ പ്രസിഡന്റ് ടി.എം.കുഞ്ഞിമുഹമ്മദിന്റെയും ചെമ്മാട് മുഹിയുദ്ദീൻ ഹാജിയുടെ മകൾ സൈബുന്നീസയുടെയും മകനായ ഷബീർ ആണ് മരിച്ചത്.

മുപ്പത്തിയെട്ടുകാരനായ ഷബീറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്കു കൊണ്ടു പോകുന്ന വഴിക്കാണ് മരണം സംഭവിച്ചത്. ഖത്തറിൽ ജനിച്ചു വളർന്ന് മലേഷ്യയിൽ എഞ്ചിനീയറിംഗ് പൂർത്തിയാക്കിയ ഷബീർ നിലവിൽ പ്രൈവറ്റ് ടീച്ചിംഗ് നടത്തുകയായിരുന്നു.

നിമിയ ഭാര്യയും ഫാത്തിമ മകളുമാണ്. ഷമീം ലബീബ് എന്നീ സഹോദരങ്ങളുണ്ട്. അബുഹമൂർ ഖബർസ്ഥാനിൽ നടപടി ക്രമങ്ങൾക്കു ശേഷം ഖബറടക്കം നടത്തും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker