ഖത്തറിൽ കൊവിഡ് ചികിത്സയിലിരിക്കെ മറ്റൊരു മലയാളി കൂടി അന്തരിച്ചു. കോഴിക്കോട് ജില്ലയിലെ നാദാപുരം വാണിമേല്‍ സ്വദേശി തെരുവന്‍പറമ്പ് ഷാപ്പ്കെട്ടിയപറമ്പത്ത് പരേതരായ മൊയ്തു ബിയ്യാത്തു ദമ്പതികളുടെ മകന് ജമാല്‍(51) ആണ് ഇന്നു പുലർച്ചെ മരിച്ചത്.
നേരത്തെ ദോഹ വിമാനത്താവളത്തില്‍ ബസ് ഡ്രൈവറായി ജോലി ചെയ്തിട്ടുള്ള ഇദ്ദേഹം നിലവിൽ സ്മാർട്ട് വേ ലിമോസിൻ കമ്പനിയിലായിരുന്നു. ഫൗസിയ ഭാര്യയും ജാസില്‍, ജസ്ന, ജഹാന, ജഫ്രീന എന്നിവർ മക്കളുമാണ്. മസ്കറ്റിലുള്ള റാസിഖ് മരുമകനാണ്.