അന്തർദേശീയംഖത്തർ

ഖത്തർ അമീറിന്റെ കത്തും ഗൾഫ് പ്രതിസന്ധി പരിഹാരവും കുവൈത്ത് ക്യാബിനറ്റ് യോഗത്തിലെ പ്രധാന ചർച്ചകൾ

പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹിന്റെ അധ്യക്ഷതയിൽ ഇന്നലെ നടന്ന കുവൈത്ത് കാബിനറ്റ് വീക്കിലി സമ്മേളനത്തിൽ ജിസിസിയിലെ പ്രശ്നങ്ങളെയും അവക്കുള്ള പരിഹാരശ്രമങ്ങളെയും പറ്റി അവലോകനം നടത്തി.

കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബർ അൽ സബാഹിന് ഖത്തർ അമീർ ഷെയ്ഖ് താമിം ബിൻ ഹമദ് അൽ താനി അയച്ച കത്തിനെ സംബന്ധിച്ചുള്ള ചർച്ചകൾ കാബിനറ്റിൽ ഉണ്ടായി എന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രിയും സ്റ്റേറ്റ് ഓഫ് കാബിനറ്റ് അഫയേഴ്‌സ് മന്ത്രിയുമായ അനസ് അൽ സലേഹ് കുവൈത്ത് ന്യൂസ് ഏജൻസിയെ അറിയിച്ചു.

ഗൾഫ് പ്രതിസന്ധി പരിഹരിക്കാൻ കുവൈത്ത് എടുക്കുന്ന ശ്രദ്ധ അഭിനന്ദനാർഹമാണെന്ന് കത്തിൽ ഖത്തർ അമീർ പരാമർശിച്ചിട്ടുണ്ട്. വളരെ ഗുണകരമായ ഒരു പശ്ചാത്തലത്തിൽ ആണ് ജിസിസി സമ്മേളനം നടക്കാൻ പോകുന്നത് എന്നതാണ് ഇതിൽ നിന്ന് മനസ്സിലാകുന്നത്.

ഗൾഫ് മേഖലയുടെ പ്രശ്നങ്ങൾ തുടച്ചു നീക്കുന്നതിനും ജിസിസി അംഗരാജ്യങ്ങളുടെ സാഹോദര്യം ഊട്ടിയുറപ്പിക്കുന്നതിനും രാജ്യങ്ങൾ എല്ലാവരും ബദ്ധശ്രദ്ധരാണെന്നും വളരെയധികം ഉത്തരവാദിത്ത ബോധം ഇക്കാര്യത്തിൽ നിലനിൽക്കുന്നു എന്നും കാബിനറ്റ് വിലയിരുത്തി.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker