ഖത്തർ

അവശ്യ സർവീസുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ മാറ്റം

അവശ്യ സര്‍വീസുകളെ അൻപതു ശതമാനം നിയന്ത്രണങ്ങളിൽ നിന്നും വാണിജ്യ വ്യവസായ മന്ത്രാലയം ഒഴിവാക്കി. മന്ത്രിസഭാ യോഗത്തില്‍ എടുത്ത തീരുമാനത്തിന്റെ ഭാഗമായി ഒഴിവാക്കിയ സർവീസുകളുടെ പട്ടിക വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തിറക്കി.

ഫാര്‍മസികൾ, ക്ലിനിക്കുകൾ, ഇ-കൊമേഴ്സ് കമ്പനികള്‍, കാറ്ററിംഗ് കമ്പനികള്‍, ഫാക്ടറികള്‍, മെയിന്റനന്‍സ് കമ്പനികള്‍, പെട്രോള്‍ സ്റ്റേഷനുകള്‍, സബ്‌സിഡിയോടെയുള്ള ഭക്ഷണ വിൽപ്പന ശാലകൾ, ചില്ലറ വിതരണ വില്‍പ്പന ശാലകള്‍, ടെലികോം കമ്പനികള്‍, സര്‍ക്കാര്‍ പദ്ധതികളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍, ബേക്കറികള്‍, ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ലൈസന്‍സുള്ള ധനകാര്യ സ്ഥാപനങ്ങള്‍, റെസ്റ്റോറന്റുകള്‍ (ഡെലിവറികളും ടേക്ക്എവേകളും), ലോജിസ്റ്റിക് സേവന കമ്പനികള്‍, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, കസ്റ്റംസ് സേവനങ്ങള്‍ മുതലായവയാണ് 50 ശതമാനം നിയന്ത്രണങ്ങളിൽ നിന്നൊഴിവായത്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker