നിരവധി കടകളിൽ അതിക്രമിച്ചു കയറി മോഷണം നടത്തിയെന്നാരോപിച്ച് ഖത്തറിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ് ഒരാളെ അറസ്റ്റ് ചെയ്തു. വാതിലുകളും ഗ്ലാസ് തടസ്സങ്ങളും തകർത്താണ് ഇയാൾ കടകളിലേക്ക് കടന്നതെന്ന് സിഐഡി പറഞ്ഞു.
അറബ് വ്യക്തിയാണെന്നു മാത്രം തിരിച്ചറിഞ്ഞ പ്രതി കുറ്റം സമ്മതിച്ചതായി പറയപ്പെടുന്നു. ഇയാളുടെ വസതിയിൽ നിന്ന് മോഷ്ടിച്ച നിരവധി സാധനങ്ങൾ അന്വേഷണ സംഘം പിടിച്ചെടുത്തു. ഇയാൾക്കെതിരായ നിയമനടപടികൾ പൂർത്തിയാക്കുന്നതിന് പബ്ലിക് പ്രോസിക്യൂഷൻ ഓഫീസിൽ ഹാജരാക്കാനുള്ള തയ്യാറെടുപ്പിലാണ്.
— Qatar Tribune (@Qatar_Tribune) November 8, 2020
ക്യാമറകളും നിരീക്ഷണ ഉപകരണങ്ങളും സ്ഥാപിക്കാനും സ്വന്തം സുരക്ഷ ഉറപ്പാക്കാനും മറ്റു ആവശ്യകതകൾ പാലിക്കാനും ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ് പൊതുജനങ്ങളോടും ഷോപ്പ് ഉടമകളോടും ആവശ്യപ്പെട്ടു