ഖത്തർ

റമദാനോടനുബന്ധിച്ച് പരിശോധനകൾ കടുപ്പിച്ച് മുനിസിപ്പാലിറ്റികൾ

റമദാനിൽ ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി ഭക്ഷണസാധനങ്ങൾ വിൽക്കുന്ന ഔട്ട്‌ലെറ്റുകളിലെ പരിശോധന മുനിസിപ്പാലിറ്റികൾ കടുപ്പിച്ചു. കൂടുതൽ ക്യാംപെയ്നുകളും ഇൻസ്പെക്ഷൻ ടൂറുകളും ആയി വിപുലീകരിച്ച ആക്ഷൻ പ്ലാനുകളാണ് അതിനു വേണ്ടി രൂപീകരിച്ചിരിക്കുന്നത്.

ഭക്ഷണസാമഗ്രികൾ വേണ്ടത്ര ശ്രദ്ധയോടെയും നിർദേശങ്ങൾ കർശനമായി പാലിച്ചും ആണു വിൽക്കുന്നതെന്നു ഉറപ്പു വരുത്തുകയാണ് പരിശോധനയുടെ ലക്ഷ്യം. ഭക്ഷ്യ ഔട്ട്‌ലെറ്റുകളുടേയും അവിടുത്തെ ജോലിക്കാരുടേയും ആരോഗ്യ പരിരക്ഷ കൂടി പരിശോധനയിൽ വരും.

പ്രധാനമായും റെസ്റ്ററന്റുകൾ, കഫറ്റേരിയകൾ, ഇറച്ചി-മീൻ ഷോപ്പുകൾ, സൊസൈറ്റികൾ, പേസ്ട്രി ഷോപുകൾ എന്നിവിടങ്ങളെ കേന്ദ്രീകരിച്ചായിരിക്കും പരിശോധന.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker