ആരോഗ്യംഖത്തർ

കൊവിഡിന്റെ ദീർഘകാല ലക്ഷണങ്ങൾ മാസങ്ങളോളം നിലനിന്നേക്കാമെന്ന് ആരോഗ്യമന്ത്രാലയം ഡയറക്ടർ

ആളുകളുടെ ആരോഗ്യത്തെ ബാധിക്കുന്ന തരത്തിൽ നിരവധി ആഴ്ചകളോ മാസങ്ങളോ കൊവിഡിന്റെ ദീർഘകാല ലക്ഷണങ്ങൾ നിലനിൽക്കാൻ സാധ്യതയുണ്ടെന്ന് ഹമദ് ജനറൽ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. യൂസഫ് അൽ മസ്ലാമണി പറഞ്ഞു.

“കൊറോണ വൈറസ് കൈമാറ്റം ചെയ്യുന്നത് ശ്വസന സംബന്ധമായ തുള്ളികളാണ്. ഇത് ഏകദേശം 14 ദിവസത്തോളം ശരീരത്തിൽ നിലനിൽക്കുന്നു. ഈ സമയത്ത് ഇത് വൃക്ക, കരൾ, ശ്വാസകോശം എന്നിവയെ ബാധിച്ചേക്കാം.”

“ശ്വാസകോശ സംബന്ധമായ തകരാറുകളുള്ള രോഗിക്ക് ഓക്സിജൻ ആവശ്യമായതു കൊണ്ട് ഐസിയുവിൽ പ്രവേശിക്കണം.” ആരോഗ്യ മന്ത്രാലയം അതിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.

“രോഗി വൈറസിനെ അതിജീവിക്കുകയാണെങ്കിൽ, അയാൾക്ക് ഈ പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടാനാകും. എന്നാൽ രോഗി അതിജീവിച്ചാലും ദീർഘകാല ലക്ഷണങ്ങൾ നിലനിന്നേക്കാം. ഇവയിൽ പേശികളുടെ ബലഹീനത, അസ്വസ്ഥത, പൊതുവായ ക്ഷീണം എന്നിവ ഉൾപ്പെടാം. ചിലപ്പോൾ വളരെക്കാലം ഓക്സിജൻ ആവശ്യമായും വരാം. കോവിഡ് -19 വൈറസ് നിങ്ങളെ ദീർഘകാലത്തേക്ക് ബാധിക്കുമെന്ന് അറിഞ്ഞിരിക്കുക.” ഡോ. അൽ മസ്ലാമണി പറഞ്ഞു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker