ദോഹയിൽ സൂഖ് അലിയിലെ ഫ്രാന്‍സിസ് ടൈലേഴ്സ് ഉടമ മലപ്പുറം കുറ്റിപ്പുറം സ്വദേശി പാറപ്പുറത്ത് അബ്ദുല്ല ഹാജി ഹൃദയാഘാതം മൂലം മരിച്ചു. 62 വയസ്സായിരുന്നു.
മദീന ഖലീഫയിലെ താമസസ്ഥലത്ത് വെച്ച് ഇന്നലെ നെഞ്ചു വേദന അനുഭവപ്പെട്ട അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാൻ ആംബുലന്‍സ് വിളിച്ചെങ്കിലും അത് എത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിക്കുകയായിരുന്നു.
ഫാത്തിമയാണ് ഭാര്യയും ജംഷീദ്, ആരിഫ്, സല്‍മ എന്നിവർ മക്കളുമാണ്. ഷാജഹാന് മരുമകനാണ്.