അന്തർദേശീയംഖത്തർ

മസ്ജിദുൽ ഹറാമിലെ മിംബറിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ചയാൾ അറസ്റ്റിൽ, വീഡിയോ

മക്കയിലെ ഗ്രാൻഡ് മോസ്കിൽ ജുമുഅ ഖുത്ബ നടന്നുകൊണ്ടിരിക്കെ മസ്ജിദുല്‍ ഹറാമിലെ മിംബറില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചയയാളെ പോലിസ് അറസ്റ്റുചെയ്തു. ശെയ്ഖ് ഡോ. ബന്ദര്‍ ബലൈലയായിരുന്നു ഇന്ന് മസ്ജിദുല്‍ ഹറാമില്‍ ഖുത്ബ നിര്‍വഹിച്ചത്.

ജുമുഅ നസ്മകാരത്തിന് മുമ്പ് ഇമാം ഖുത്ബ നിര്‍വഹിച്ചുകൊണ്ടിരിക്കെ ഇഹ്‌റാം വേഷത്തില്ലുള്ള ഒരാള്‍ മിംബറിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുകയായിരുന്നു. ഇയാളെ അപ്പോൾ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് പോലിസ് അറിയിച്ചു.

സംഭവത്തിന്റെ ദൃശ്യങ്ങളടങ്ങിയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇഹ്‌റാം വേഷത്തിലെത്തിയ ഒരാള്‍ മിംബറിലേക്ക് ഓടിവരുന്നതും പോലിസ് അയാളെ പിടിച്ചുമാറ്റുന്നതുമാണ് വീഡിയോയിലുള്ളത്. ഇയാക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്.

https://twitter.com/hsharifain/status/1395775145130790922?s=19

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker