ഖത്തർ

ഖത്തറിൽ ജോലി മാറുന്നതിനെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്തി തൊഴിൽ മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി

തൊഴിൽ മാറ്റവുമായി സംബന്ധിച്ച് അഡ്മിനിട്രേറ്റീവ് ഡിവലപ്മെന്റ്, തൊഴിൽ, സാമൂഹ്യകാര്യ മന്ത്രാലയത്തിൽ നിന്ന് വരുന്ന എസ്എംഎസിൽ കൂടുതൽ വ്യക്തത വരുത്തി അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി മൊഹമ്മദ് ഹസൻ അൽ ഒബൈദലി. എസ്എംഎസ് കൊണ്ട് തൊഴിൽ മാറ്റത്തിനായുള്ള അപേക്ഷ ലഭിച്ചു എന്ന് മാത്രമാണ് ഉദ്ദേശിക്കുന്നത് എന്നും തൊഴിൽ മാറുന്നതിന് ലഭിച്ച അംഗീകാരം അല്ലെന്നും അദ്ദേഹം അറിയിച്ചു.

വിദേശ നിക്ഷേപം ഉയർത്തുക, നിപുണരായ തൊഴിലാളികളെ കൊണ്ടുവരിക, സാമ്പത്തിക ഉയർച്ചയുണ്ടാക്കുക എന്നിവ ലക്ഷ്യം വെക്കുന്ന ഖത്തർ നാഷണൽ വിഷൻ 2030  ന്റെ ഡിവലപ്മെന്റ് സ്ട്രാറ്റജി പ്രകാരമാണ് തൊഴിൽ നിയമത്തിൽ പുതിയ പരിഷ്കരണങ്ങൾ കൊണ്ടു വന്നതെന്നും ഇതേ ചൊല്ലിയുള്ള തൊഴിലുടമകളുടെ സംശയങ്ങൾക്ക് ശ്രദ്ധ കൊടുക്കുമെന്നും ഒബൈദലി അറിയിച്ചു.

“മന്ത്രാലയത്തിൽ ലഭിക്കുന്ന എസ് എം എസ് കൊണ്ട് ആപ്ലിക്കേഷൻ ലഭിച്ചു എന്ന അർത്ഥം മാത്രമുള്ളു. അപേക്ഷയുടെ മേൽ മന്ത്രാലയം പഠനവും അന്വേഷണവും നടത്തിയതിന് ശേഷം മാത്രമേ തൊഴിൽ മാറുന്നതിനുള്ള സമ്മതപത്രം ലഭിക്കൂ. തൊഴിലുടമയ്ക്കും തൊഴിലാളിക്കും ഇതേ കുറിച്ചുള്ള വ്യക്തമായ നിർദേശങ്ങൾ ലഭിക്കുന്നതാണ്. തൊഴിലുടമക്ക് ഇ മെയിൽ വഴിയും അടുത്തിടെ ആരംഭിക്കാൻ പോകുന്ന പോർട്ടൽ വഴിയും സംശയങ്ങൾ അന്വേഷിച്ചറിയാം.”

പുതിയ നിയമ ഭേദഗതി പ്രകാരം തൊഴിലാളികൾക്ക് അവർ പിരിഞ്ഞു പോവുന്ന സമയം വരെയുള്ള വേതനം കൊടുത്താൽ മതിയാകും. മുൻപ് കോൺട്രാക്ട് പ്രകാരമുള്ള മുഴുവൻ വേതനവും കൊടുക്കണമായിരുന്നു.

നിരീക്ഷണത്തിന് ശേഷം മന്ത്രാലയം, അപേക്ഷ തള്ളുകയോ പാസ്സാക്കുകയോ ചെയ്യും. അപേക്ഷ അംഗീകരിച്ചാൽ രണ്ടു വർഷത്തിൽ താഴെ മാത്രം ജോലിയിലുള്ളവർ ഒരു മാസവും രണ്ട് വർഷമോ അതിലധികമോ ആയി ജോലിയിലുള്ളവർ രണ്ട് മാസവും നോട്ടീസ് സമയം പാലിക്കണം. എംപ്ലോയ്മെന്റ് കോൺട്രാക്ട് തെറ്റിക്കുന്ന തൊഴിലാളികൾക്ക് ഒരു വർഷം വരെ നിരോധനം വരാം.

കൂടാതെ, ജോലിമാറ്റ അപേക്ഷയുടെ കൂടെ പഴയ കമ്പനിയിൽ നിന്ന് പിരിഞ്ഞതിന്റെ രാജിപ്പകർപ്പും പുതിയ കമ്പനിയിൽ നിന്ന് ഓഫർ വന്നത് കാണിക്കുന്ന സ്റ്റാമ്പും ഒപ്പും ഉള്ള ലെറ്ററും കാണിക്കണം.

തൊഴിലാളികളുടെ തൊഴിൽ മാറ്റങ്ങൾ നിയന്ത്രിതമാണെന്ന് ഒബൈദലി അറിയിച്ചു. എതിർ കമ്പനിയിലേക്കാണ് മാറ്റമെങ്കിൽ തൊഴിലുടമയ്ക്ക് അത് എതിർക്കാവുന്നതാണ്. അതു പോലെ ഡ്രൈവിങ് ലൈസൻസ് പോലെ മുൻ തൊഴിലുടമ തൊഴിലാളിക്ക്  പണം മുടക്കി എടുത്തവ പുതിയ തൊഴിലുടമയിൽ നിന്ന് ഈടാക്കാവുന്നതും ആണ്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker