ഖത്തർവിദ്യാഭ്യാസം

2021-22 വർഷത്തെ അക്കാദമിക് കലണ്ടർ പ്രഖ്യാപിച്ച് വിദ്യാഭ്യാസമന്ത്രാലയം

വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം 2021-22 അക്കാദമിക് വർഷത്തേക്കുള്ള കലണ്ടർ പ്രഖ്യാപിച്ചു. മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ പ്രഖ്യാപനമനുസരിച്ച്, 2021 ഓഗസ്റ്റ് 16 മുതൽ ജീവനക്കാർ സ്കൂളുകളിൽ ഹാജരാകണം.

2020-21ലെ 1 മുതൽ 12 വരെ ഗ്രേഡുകളിലേക്കുള്ള രണ്ടാം റൗണ്ട് പരീക്ഷകൾ (ഡേ/അഡൾട്ട് എഡ്യുക്കേഷൻ) ഓഗസ്റ്റ് 18നും ഓഗസ്റ്റ് 26നും ഇടയിലായിരിക്കും. വിദ്യാർത്ഥികൾക്ക് 2021-22 പുതിയ അധ്യയന വർഷത്തിന്റെ ആദ്യ ദിവസം ഓഗസ്റ്റ് 29 ആണ്.

അർദ്ധവാർഷിക സ്കൂൾ അവധി ഡിസംബർ 19 മുതൽ 30 വരെയാണ്. രണ്ടാം സെമസ്റ്റർ 2022 ജനുവരി 2 മുതൽ ആരംഭിക്കും. 2022 മാർച്ച് 13 മുതൽ 17 വരെ ഷർട്ട് ബ്രേക്ക് ഉണ്ടാകുമെന്നും 2022 മാർച്ച് 20 ന് സ്കൂളുകൾ വീണ്ടും തുറക്കുമെന്നും മന്ത്രാലയം പരാമർശിച്ചു. 2022-23 അധ്യയന വർഷം 2022 ഓഗസ്റ്റ് 16 മുതൽ ആരംഭിക്കും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker